ഇവാന്‍ക ട്രംപിന്റെ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വില്‍ക്കില്ലെന്ന് നോര്‍ദ്‌സ്‌ട്രോം
വാഷിങ്ടണ്‍: ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ പേരിലുള്ള ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വില്‍ക്കില്ലെന്ന് പ്രശസ്ത ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ നോര്‍ദ്‌സ്‌ട്രോം. ഇവാന്‍കക്ക് ഭിന്നതാല്‍പര്യങ്ങളുണ്ടെന്ന കടുത്ത ആരോപണത്തെ തുടര്‍ന്നാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കേണ്ടെന്ന് കമ്പനി തീരുമാനിച്ചത്. ട്രംപ് എടുക്കുന്ന വിവാദ തീരുമാനങ്ങള്‍ക്ക് മറുപടിയായാണ് നടപടിയെന്ന് മാധ്യമങ്ങള്‍ പറയുന്നു. ട്രംപ് വിരുദ്ധ ഗ്രൂപ്പാണ് അദ്ദേഹത്തിന്റെ ബിസിനസിനു തിരിച്ചടി നല്‍കാന്‍ രംഗത്തെത്തിയത്.
ട്രംപിന്റെ പ്രസിഡന്റ് പദവി ഇവര്‍ ബിസിനസ് പ്രചാരണത്തിനായി ഉപയോഗിക്കുന്നെന്ന ആരോപണവും ഇവര്‍ക്കെതിരേയുണ്ട്. ആരോപണങ്ങളെ തുടര്‍ന്ന് കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പല മേഖലകളില്‍ നിന്നും ആഹ്വാനമുണ്ടായിരുന്നു.
കമ്പനിയുടെ ചട്ടമനുസരിച്ച് ബ്രാന്‍ഡുകള്‍ക്ക് നല്‍കി വരുന്ന ലാഭം അതിന്റെ വിറ്റുവരവിനനുസരിച്ചാണ്. ഉല്‍പന്നങ്ങള്‍ വേണ്ടത്ര നിലവാരമില്ലെങ്കില്‍ 10 ശതമാനം ലാഭത്തില്‍ ഓരോ വര്‍ഷവും കുറവ് വരുത്തും. ഇവാന്‍കയുടെ ബ്രാന്‍ഡും ഈ ഗണത്തിലുള്ളതാണെന്നും അതിനാല്‍ ഈ വര്‍ഷം വില്‍പനയ്ക്ക് വയ്ക്കുന്നില്ലെന്നും നോര്‍ദ്‌സ്‌ട്രോമിന്റെ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി. 2007 ല്‍ ആഭരണ വില്‍പന രംഗത്താണ് ഇവാന്‍ക ബിസിനസ് തുടങ്ങിയത്. ബിസിനസ് സ്ഥാനങ്ങള്‍ രാജിവച്ച് ട്രംപിന്റെ ഉപദേശക സമിതിയില്‍ അംഗമാകാനുള്ള ഒരുക്കത്തിലാണ് ഇവാന്‍ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."