HOME
DETAILS

കണ്ണൂരില്‍ അക്രമങ്ങള്‍ കുറയുന്നെന്ന് പൊലിസ്

  
backup
January 09 2018 | 03:01 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95


കണ്ണൂര്‍: ചോരചിന്തുന്ന സംഭവങ്ങള്‍ ദിനം പ്രതി വാര്‍ത്തയാകുമ്പോഴും കണ്ണൂരില്‍ അക്രമസംഭവങ്ങളിലും കൊലപാതകങ്ങളിലും കുറവാണുള്ളതെന്ന കണക്കുമായി പൊലിസ്. കഴിഞ്ഞദിവസം ജില്ലയിലെത്തിയ ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാനാണ് ജില്ലയിലെ അക്രമസംഭവങ്ങള്‍ കുറഞ്ഞതായി വിലയിരുത്തിയത്. ഇതുസംബന്ധിച്ച കണക്കുകളും പൊലിസ് പുറത്തുവിട്ടു. ജില്ലയില്‍ 2017 ല്‍ നടന്ന 19 കൊലപാതകങ്ങളില്‍ വെറും രണ്ടെണ്ണം മാത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍. 2106 ല്‍ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്നു. അക്രമങ്ങള്‍, വധശ്രമം, കവര്‍ച്ച എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളില്‍ മുന്‍പുള്ള രണ്ടുവര്‍ഷങ്ങളേയും അപേക്ഷിച്ച് 2017ല്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ജില്ലയിലെവിടെയെങ്കിലും ഒരു അക്രമം നടന്നാല്‍ എടുക്കുന്ന കേസുകളുടെ എണ്ണവും വകുപ്പുകളും കണക്കാക്കിയാണ് നിലവിലെ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. എന്നാല്‍ ബി.ജെ.പി, എസ്.ഡി.പി.ഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ എടുത്ത കേസുകളില്‍ മാത്രം വര്‍ധനവ് രേഖപ്പെടുത്തുമ്പോള്‍ ഭരണകക്ഷിയായ സി.പി.എമ്മിനെതിരേ എടുത്ത കേസുകളില്‍ 2017ല്‍ വലിയ കുറവാണുള്ളത്.
2015ല്‍ 255, 2016ല്‍ 293 എന്നിങ്ങനെയാണ് കേസെടുത്തതെങ്കിലും 2017 ല്‍ സി.പി.എമ്മിനെതിരേ 208 കേസുകള്‍ മാത്രമായി കുറഞ്ഞു.
കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ക്കെതിരേ എടുത്ത കേസുകളിലും ക്രമമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 2017ല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത ലിസ്റ്റില്‍ സി.പി.എമ്മാണ് മുന്നിലുള്ളത്.
കഴിഞ്ഞവര്‍ഷം 672 സി.പി.എം പ്രവര്‍ത്തകരെയാണ് ജില്ലയില്‍ പൊലിസ് അറസ്റ്റുചെയ്തത്. 642 ബി.ജെ.പി പ്രവര്‍ത്തകരെയും വിവിധ കേസുകളിലായി 2017ല്‍ അറസ്റ്റു ചെയ്തു. 102 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയും കഴിഞ്ഞവര്‍ഷം അറസ്റ്റുചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഴ്ചകള്‍ക്കു മുന്‍പ് പാനൂര്‍, തലശ്ശേരി മേഖലകളില്‍ രാഷ്ട്രീയ അക്രമങ്ങളെത്തുടര്‍ന്ന് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് പൊലിസിന്റെ കണക്കുകള്‍ പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്.
ഈ അക്രമങ്ങളെത്തുടര്‍ന്ന് വിളിച്ചുകൂട്ടിയ സമാധാനയോഗത്തിനു ശേഷവും ഇവിടെ അക്രമ സഭവങ്ങള്‍ നടന്നിരുന്നു. ദേശീയതലത്തില്‍ മികച്ചപ്രവര്‍ത്തനം നടത്തിയ പൊലിസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട വളപട്ടണം പൊലിസ് സ്റ്റേഷനെയും ഉത്തരമേഖലാ ഡി.ജി.പി അഭിനന്ദിച്ചു.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago