HOME
DETAILS
MAL
മദ്യ വില്‍പ്പനശാലകള്‍ മാറ്റുമ്പോള്‍ ജനാഭിപ്രായം കണക്കിലെടുക്കണം: ചെന്നിത്തല
backup
February 03 2017 | 19:02 PM
തിരുവനന്തപുരം: ജനാഭിപ്രായം കണക്കിലെടുത്ത് മാത്രമേ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പനശാലകള്‍ മാറ്റി സ്ഥാപിക്കാവൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വാങ്ങാതെയും ജനങ്ങളുടെ എതിര്‍പ്പ് പരിഗണിക്കാതെയും ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ സംസ്ഥാനത്തൊട്ടാകെ ജനകീയ പ്രതിഷേധം ശക്തമാണ്. വിദ്യാലയങ്ങള്‍ക്ക് സമീപം ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരേയും പലയിടത്തും പ്രക്ഷോഭം നടക്കുന്നുണ്ട്. ജനാഭിപ്രായം കണക്കിലെടുത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിയും മാനദണ്ഡങ്ങള്‍ പാലിച്ചും മാത്രമേ സര്‍ക്കാര്‍ ഔട്ട് ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാവൂ എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."