HOME
DETAILS

റെയില്‍വേയുടെ പേരില്‍ തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി പിടിയില്‍

  
backup
February 03 2017 | 19:02 PM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f

 

പെരിന്തല്‍മണ്ണ: റെയില്‍വേയുടെ ഇല്ലാത്ത കോഴ്‌സിന്റെ പേര് പറഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് കുഭകോണം സ്വദേശി പത്മനാഭനെ (54)യാണ് ചെന്നൈയില്‍ വച്ച് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി യുടെ കീഴിലുള്ള പ്രത്യേക സംഘം പിടികൂടിയത്. റെയില്‍വേ അംഗീകാരത്തോടെ റെയില്‍ സേഫ്റ്റി ഡിപ്‌ളോമ, ഡിഗ്രി കോഴ്‌സുകള്‍ ആള്‍ ഇന്ത്യ റെയില്‍വേ സേഫ്റ്റി കൗണ്‍സിലിന്റെ കീഴില്‍ ആരംഭിക്കുന്നുണ്ടെന്നും അതിന് ഫ്രാഞ്ചൈസി നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 68 ലക്ഷം രൂപ കൈപറ്റി തട്ടിപ്പ് നടത്തിയതിനാണ് പ്രതി പിടിയിലായത്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ പ്രതി ബംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യത്തുടനീളം 2010 മുതല്‍ ഇതേ രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പൊലിസിനോട് സമ്മതിച്ചു. 2012 ല്‍ തേനിയില്‍ ഇതേ കുറ്റത്തിന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട് . ആള്‍ഇന്ത്യ റെയില്‍വേ സേഫ്റ്റി കൗണ്‍സില്‍ എന്നത് ഒരു സോഷ്യല്‍ സര്‍വിസ് സംഘടനയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോഴ്‌സുകള്‍ എന്നിവ നടത്തുവാനുള്ള അംഗീകാരം ഇതിനില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago