നവീകരിച്ച ചെറുവണ്ണൂര്‍ വില്ലേജ് ഓഫിസ് നാടിനു സമര്‍പ്പിച്ചു
ഫറോക്ക്: ജനകീയ പങ്കാളിത്തത്തോടെ നവീകരിച്ച ചെറുവണ്ണൂര്‍ വില്ലേജ് ഓഫിസ് നാടിനു സമര്‍പ്പിച്ചു. ഉത്സാവന്തരീക്ഷത്തില്‍ ഓഫിസ് പരിസരത്ത് നടന്ന ചടങ്ങില്‍ വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പൂര്‍ണ്ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ച് ആധുനിക സൗകര്യങ്ങളേര്‍പ്പെടുത്തിയ ഓഫിസില്‍ നിന്നു എളുപ്പത്തില്‍ വിവിധ സേവനങ്ങള്‍ ഇനി മുതല്‍ ലഭ്യമാകും.
എ.ഡി.എം ടി. ജനില്‍കുമാര്‍ അധ്യക്ഷനായി. ഭൂവുടമകളുടെ വിവരശേഖരണത്തിന്റെ ഭാഗമായുളള ഫയലുകള്‍ കോര്‍പറേഷന്‍ വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.സി രാജന്‍ എ.ഡി.എമ്മിനു കൈമാറി.
കംപ്യൂട്ടര്‍വല്‍കൃത വിവര ശേഖരണം ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ തണ്ടപ്പേര്‍ പോക്കുവരവ് അഡി. തഹസില്‍ദാര്‍ അനിതാ കുമാരി നിര്‍വഹിച്ചു. വില്ലേജ് ഓഫിസര്‍ പി.എം റഹീം റിപ്പോര്‍ട്ട് അവതരപ്പിച്ചു.
കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ.എം റഫീഖ്, ശ്രീജ ഹരീഷ്, ചെരാല്‍ പ്രമീള, എം. കുഞ്ഞാമുട്ടി, എം. മൊയ്തീന്‍, എസ്.വി മുഹമ്മദ് ഷമീല്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ബാബു രാജ്, പുല്ലോട്ട് ബാലകൃഷ്ണന്‍, കെ. രാജന്‍, റിയാസ് അരീക്കാട്, പുതുക്കുടി റഷീദ്, ഉണ്ണികൃഷ്ണന്‍ വാപ്പാനയില്‍, എം. പ്രദീപ് കുമാര്‍ സംസാരിച്ചു.
കോഴിക്കോട് തഹസില്‍ദാര്‍ കെ. ബാലന്‍ സ്വാഗതവും വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."