ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം: കെ.എസ്.ടി.യു
കല്‍പ്പറ്റ: ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെയും വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും സംയുക്ത യോഗം അടിയന്തരമായി വിളിക്കണമെന്ന് കെ.എസ്.ടി.യു (കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഉച്ചഭക്ഷണ നിഷേധം, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപക നിയമനം, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനാംഗീകാരം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. ജില്ലാ പ്രസിഡന്റ് പി.പി മുഹമ്മദ് അധ്യക്ഷനായി. ജില്ലയില്‍ സര്‍ക്കാര്‍ എയ്ഡഡ് എല്‍.പി സ്കൂളിലാണ് കുട്ടികളുടെ ഉച്ചഭക്ഷണം നിഷേധിച്ചത്. വിദ്യാഭ്യാസ അധികാരികള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. നിയമനാംഗീകാര ഫയലുകള്‍ വച്ചു താമസിപ്പിക്കുന്നതും നിസാര കുറവുകളുടെ പേരില്‍ നടപടി പൂര്‍ത്തിയാക്കാതെ തിരിച്ചയക്കുന്നതും പതിവായിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ജോലിയെടുക്കുന്ന അധ്യാപകരുടെ തസ്തിക നിര്‍ണയം, നിയമനം, നിയമനാംഗീകാരം എന്നിവ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുന്നത് പ്രതിഷേധാര്‍ഹമാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഇ.ടി റിഷാദ് റിപോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എം മമ്മു, സെക്രട്ടറി കെ നസീര്‍, ട്രഷറര്‍ കെ സിദ്ദീഖ്, ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ, ബി.പി റിയാസുറഹ്മാന്, എം.പി മുസ്തഫ, സി നാസര്‍, പി.എം മുനീര്‍, സി.കെ ജാഫര്‍, എം അബുബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."