HOME
DETAILS
MAL
കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് 17 ലേക്ക് മാറ്റി
backup
January 09 2018 | 06:01 AM
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ത്തിനല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് ഈ മാസം 17 ലേക്ക് മാറ്റി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത് മാറ്റിവെച്ചത്.
ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും നിലവില്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നേരത്തെമുതല്‍ വരുന്നതാണെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചിരുന്നു. മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പ്രതികളുമായി ബന്ധപ്പെട്ടതു മാത്രമാണെന്നും ഇരയെ ബാധിക്കുന്ന വാര്‍ത്തകളൊന്നും വന്നിട്ടില്ലെന്നുമാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്.
ദിലീപിന്റെയും പൊലിസിന്റെയും വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."