വിധി പ്രകാരമുള്ള വെള്ളമുപയോഗിച്ച് വരള്‍ച്ച പരിഹരിക്കണമെന്ന്
കല്‍പ്പറ്റ: കാവേരി ട്രൈബ്യൂണല്‍ വിധി പ്രകാരമുള്ള വെള്ളമുപയോഗിച്ച് ജില്ലയിലെ രൂക്ഷമായ വരള്‍ച്ച പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന് കല്‍പ്പറ്റ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ഗവ. ഐ.ടി.ഐയെ ഒന്നാം ഗ്രേഡ് പദവിയിലേക്ക് ഉയര്‍ത്തുക, കാരാപ്പുഴ പദ്ധതി പൂര്‍ണമായും കമ്മീഷന് ചെയ്യുക, നവ കേരള മിഷന് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക, നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കെ.ജി.ഒ.എ ജനറല്‍ സെക്രട്ടറി ടി.എസ് രഘുലാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.കെ അബ്ദുല്‍ സലാം ആസാദ് അധ്യക്ഷനായി. ബി.കെ സുധീര്‍ കിഷന് പ്രവര്‍ത്തന റിപോര്‍ട്ടും ഒ.വി വില്‍സണ്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി ഇസ്മായില്‍, എം സജീര്‍, വി സന്ദീപ്, കെ.വി സൈതലവി, ജോസഫ്, റബല്ലോ, ഡോ. പി സോമസുന്ദരന്‍, കെ.കെ ഷീല, കെ.കെ സരള, ഇ.കെ ബിജുജന്‍, ടി.പി കോമളവല്ലി സംസാരിച്ചു. ഭാരവാഹികളായി ബി.കെ സുധീര്‍ കിഷന് (പ്രസി), ടി.പി കോമളവല്ലി, ഇ.വി പ്രേമരാജന്‍(വൈ.പ്രസി), കെ.കെ അബ്ദുല്‍ സലാം ആസാദ് (സെക്ര), ടി.എന്‍ ചന്ദ്രബോസ്, കെ.കെ ഷീല(ജോ.സെക്ര), ഒ.വി വില്‍സണ്‍(ട്രഷ) ഇ.കെ റഹിയാനത്ത് (വനിതാ കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."