HOME
DETAILS
MAL
എസ്എം കൃഷ്ണ ബി.ജെ.പിയില്‍ ചേരുമെന്ന് യെദിയൂരപ്പ
backup
February 04 2017 | 06:02 AM
ബംഗളൂരു: കോണ്‍ഗ്രസില്‍നിന്നു രാജിവച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണ ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന നല്കി ബിജെപി നേതാവ് വൈ.യെദിയൂരപ്പ. എന്നാല്‍ കൃഷ്ണ എന്നു പാര്‍ട്ടിയില്‍ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന കൃഷ്ണ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായിരുന്നു. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്നു അദ്ദേഹം.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് കൃഷ്ണ രാജിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."