വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 22.5 ലക്ഷം നഷ്ടപരിപഹാരം
തൊടുപുഴ: വാഹനാപകടത്തില്‍ മരണമടഞ്ഞ തൊഴിലാളിയുടെ കുടുംബത്തിന് 22.5ലക്ഷം രൂപ നഷ്ടപരിഹാരം. കാഞ്ഞാര്‍ പാറയില്‍ വീട്ടില്‍ യൂനസിന്റെ വിധവ ഹാജറക്കും മൂന്ന് കുട്ടികള്‍ക്കുമാണ് നഷ്ടപരിഹാരം നല്കാന് തൊടുപുഴ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബൂണല്‍ ജഡ്ജി ഡി സുരേഷ്കുമാര്‍ ഉത്തരവിട്ടത്. 2014 മാര്‍ച്ച് 12ന് രാവിലെ പത്തോടെ ഇറച്ചിക്കടയില്‍ ജോലിക്കാരനായ യൂനസ്, ഇറച്ചി കടകളില്‍ എത്തിക്കുന്നതിന് പോകുമ്പോഴാണ് അപകടം. യൂനസ് സഞ്ചരിച്ച ബൈക്ക് അറക്കുളം ബിസ്എന്‍എല്‍ എക്സ്ചേഞ്ചിന് മുമ്പില്‍ സിഗ്നല്‍ നല്‍കാതെ നിര്‍ത്തിയ ഓട്ടോറിക്ഷയില്‍ ഇടിച്ച് മറിഞ്ഞു. റോഡില്‍ വീണ യൂനസിന്റെ തലയില്‍ എതിരെ വന്ന സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇദ്ദേഹം മരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറെ പ്രതിചേര്‍ത്ത് കാഞ്ഞാര്‍ പൊലിസാണ് കേസ് എടുത്തത്.
നഷ്ടപരിഹാരത്തുക യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയോട് ഒരു മാസത്തിനുള്ളില്‍ കെട്ടിവയ്ക്കാനാണ് ഉത്തരവ്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. ഇ എ റഹിം ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."