HOME
DETAILS

'ഭാവിയിലെ എന്റെ ചാവക്കാട് ' പൊതുജനാഭിപ്രായം തേടി നഗരസഭ

  
backup
February 04 2017 | 07:02 AM

%e0%b4%ad%e0%b4%be%e0%b4%b5%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%be%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f

ചാവക്കാട്: നഗരസഭയുടെ വികസന കാഴ്ചപ്പാടിന് പുതിയ ദിശാബോധം നല്‍കുന്നതിനായി നഗരസഭ പൊതുജനങ്ങളില്‍ നിന്ന്്് അഭിപ്രായവും നിര്‍ദ്ദേശവും സമാഹരിക്കുന്നു.പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ചാവക്കാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി ''നവകേരളത്തിന് ജനകീയാസൂത്രണം, വിഷന്‍ 2022-ഭാവിയിലെ എന്റെ ചാവക്കാട്്്്്് '' എന്ന തലക്കെട്ടിലാണ് നഗരസഭ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത്.
ഇതിനായി ഫെബ്രുവരി 13 വരെ നഗരസഭ ഓഫിസില്‍ നേരിട്ടും ചെയര്‍മാന്റെ ഇ മെയില്‍, നഗരസഭയുടെ വെബ്‌സൈറ്റ്, ചെയര്‍മാന്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങള്‍ എന്നിവ വഴി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തരത്തില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി 14ന് ചാവക്കാട് നഗരസഭയില്‍ വിവിധ വേദികളിലായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കും.മുനിസിപ്പല്‍ സ്‌ക്വയറില്‍ നടക്കുന്ന ആദ്യവേദിയില്‍ നഗരാസൂത്രണം, സദ്ഭരണം, പൊതുമരാമത്ത്, ഊര്‍ജ്ജം, കുടിവെള്ളം, ടൂറിസം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചര്‍ച്ചയില്‍ കൃഷി, ജലസംരക്ഷണം, മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം, വ്യവസായങ്ങളുടെ വികാസവും സംഘാടനവും, പ്രവാസി ക്ഷേമം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. നഗരസഭ ഹാളില്‍ നടക്കുന്ന ചര്‍ച്ചയില്‍ സമഗ്ര ആരോഗ്യം, മാലിന്യസംസ്‌കരണം, വിദ്യാഭ്യാസ നവീകരണം, കലാ-സംസ്‌കാരം, യുവജനക്ഷേമം എന്നീ വിഷയങ്ങള്‍ ചര്‍ച്ചനടത്തും. നാലാമത്തെ വേദിയായ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ചര്‍ച്ചയില്‍ സാര്‍വത്രിക സാമൂഹ്യസുരക്ഷ,വനിതാ ശിശുക്ഷേമം, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം,സമ്പൂര്‍ണ പാര്‍പിടം, പട്ടികജാതി വികസനം എന്നിവ ചര്‍ച്ച ചെയ്യും.
ഈ നാല് വേദികളിലെ ചര്‍ച്ചകള്‍ക്ക് ശേഷം വിഷയത്തിന്റെ ക്രോഡീകരണം നടക്കും. വൈകീട്ട് 4.30ന് ചാവക്കാടിന്റെ ഭാവിയെ സംബന്ധിച്ച തുറന്ന സംവാദം മുനിസിപ്പല്‍ സ്‌ക്വയറില്‍ നടക്കും.
സമാപന പൊതുസമ്മേളനം കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ പ്രഥമ കൗണ്‍സില്‍ അംഗങ്ങളെ ആദരിക്കല്‍, കേരളോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം,വല്ലഭട്ട കളരിസംഘത്തിലെ കലാകാരന്‍മാരുടെ കളരിപ്പയറ്റ് പ്രദര്‍ശനം എന്നിവയും ഇതോടൊപ്പം നടക്കും.''വിഷന്‍ 2022-ഭാവിയിലെ എന്റെ ചാവക്കാട്'' എന്ന പദ്ധതിയുടെ ആശയം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ലോഗോ പൊതുജനങ്ങളില്‍ നിന്നും ക്ഷണിക്കുന്നു.
തിരഞ്ഞെടുക്കപ്പെട്ട ലോഗോക്ക് സമ്മാനം നല്‍കും. ഫെബ്രുവരി 10ന് മുമ്പായി രവമ്മസസമറരവമശൃാമി@ഴാമശഹ.രീാ എന്ന ഇ-മെയില്‍ മുഖേന ലോഗോ സമര്‍പിക്കണം.
നിര്‍ദേശങ്ങളും ഇതേ ഇ- മെയിലില്‍ തന്നെ സമര്‍പ്പിക്കാം. 9447919490 എന്ന ചെയര്‍മാന്റെ വാട്ട്‌സ് ആപ് ഫോണ്‍ നമ്പര്‍, ംംം.രവമ്മസസമറാൗിശരശുമഹശ്യേ.ശി എന്ന വെബ്‌സൈറ്റ് വഴിയും നിര്‍ദേശങ്ങള്‍ സമര്‍പിക്കാം. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.എച്ച്.സലാം,എ.സി.ആനന്ദന്‍,സഫൂറ ബക്കര്‍,എം.ബി.രാജലക്ഷ്മി,എ.എ.മഹേന്ദ്രന്‍,കൗണ്‍സിലര്‍മാരായ തറയില്‍ ജനാര്‍ദ്ദനന്‍,എ.എച്ച്.അക്ബര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago
No Image

നടന്‍ മോഹന്‍രാജ് അന്തരിച്ചു

Kerala
  •  2 months ago