HOME
DETAILS

ജീവനക്കാരുമായി ചര്‍ച്ച നടത്താതെ കെ.എ.എസ് നടപ്പാക്കാനുള്ള തീരുമാനം ദോഷം ചെയ്യും: ഉമ്മന്‍ചാണ്ടി

  
backup
February 04, 2017 | 8:16 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8

തിരുവനന്തപുരം: ജീവനക്കാരുമായി ചര്‍ച്ച ചെയ്യാതെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.എ.എസ് നടപ്പാക്കാനുള്ള സര്‍ക്കാറിന്റെ ഏകപക്ഷീയ നടപടിയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഏകദിന കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കൈക്കൊണ്ട തീരുമാനങ്ങള്‍ക്കെതിരേ ശക്തമായി സമരം ചെയ്തവര്‍ ഇന്ന് അതെല്ലാം നടപ്പാക്കാനൊരുങ്ങുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കെ.എ.എസ് നടപ്പാക്കുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ജീവനക്കാരുമായും അവരുടെ സംഘടനകളുമായും നിരവധി തവണ ചര്‍ച്ച ചെയ്താണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പക്ഷേ, അതില്‍ നിന്ന് സെക്രട്ടറിയറ്റിനെ ഒഴിവാക്കിയാണ് തീരുമാനമെടുത്തത്. എങ്കിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നത് കാരണം നടപ്പാക്കിയില്ല.
സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്തവേണം ഒരു ജനാധിപത്യ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കാന്‍. ഇന്നത്തെ അവസ്ഥ അതല്ല. ജീവനക്കാരുടെ പ്രതിഷേധതത്തില്‍ ഭരണം സ്തംഭനത്തിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എം. വിന്‍സെന്റ് എം.എല്‍.എ, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ ബെന്‍സി, സെക്രട്ടറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി ശ്രീകുമാര്‍, ട്രഷറര്‍ എസ്.എസ് ലളിത്, സെക്രട്ടറിയേറ്റ് ഫിനാന്‍സ് അസോ. പ്രസിഡന്റ് ഗോപകുമാര്‍, സെക്രട്ടറി പ്രദീപ് കുമാര്‍, വനിതവേദി പ്രസിഡന്റ് എന്‍ റീജ, സെക്രട്ടറി പ്രസീന, സെക്രട്ടറിയറ്റ് ഫിനാന്‍സ് അസോ. മുന്‍ പ്രസിഡന്റ് ഇ. അബ്ദുല്‍ വഹാബ്, ലെജിസ്ലേറ്റിവ് സെക്രട്ടേറിയറ്റ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് നൗഷാദ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  a month ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  a month ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  a month ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  a month ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  a month ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  a month ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  a month ago
No Image

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവടക്കം രണ്ടുപേർക്ക് പരുക്ക്

Kerala
  •  a month ago
No Image

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം- ലെബനനിലെ 'പ്രോക്സികൾ' പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും

International
  •  a month ago