'ജലം = ജീവന്‍' എസ്.കെ.എസ്.എസ്.എഫ് ജലസംരക്ഷണ പ്രചാരണം നടത്തും
കോഴിക്കോട്: ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും ജല ദുരുപയോഗം തടയുന്നതിനുമായി വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
'ജലം=ജീവന്‍' എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍ക്കാര്‍, സര്‍ക്കാറേതര ഏജന്‍സികളുമായി സഹകരിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ ജനങ്ങളിലേക്കും ജലസംരക്ഷണത്തിന്റെ വിവിധ മാതൃകകള്‍ കൈമാറുന്ന രീതിയിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക.
ലോക ജലദിനമായ മാര്‍ച്ച് 22 ന് സംഘടനയുടെ 4000 ശാഖകളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പ്രചരണത്തിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദര്‍ശനം,ഗ്രൂപ്പ് ക്വിസ് മത്സരം,സൗജന്യ കുടിവെള്ള വിതരണം,ജലസ്രോതസ്സ് സംരക്ഷണം, പ്രഭാഷണം തുടങ്ങി വിവിധയിനം പദ്ധതികള്‍ നടപ്പാക്കും.
സംസ്ഥാന തല പ്രചാരണ ഉദ്ഘാടനം ഫെബ്രുവരി 25ന് പാലക്കാട് നടക്കും.യോഗത്തില്‍ പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുറഹീം ചുഴലി,ഹബീബ് ഫൈസി കോട്ടോപ്പാടം,മുസ്ഥഫ അഷ്‌റഫി കക്കുപ്പടി,കെ.എന്‍.എസ് മൗലവി, ഡോ.ടി.അബ്ദുല്‍ മജീദ്, പി.എം റഫീഖ് അഹ്മദ്, ഡോ. സുബൈര്‍ ഹുദവി,അബ്ദുസ്സലാം ദാരിമി കിണവക്കല്‍ , കെ. മമ്മുട്ടി നിസാമി, വി.കെ.ഹാറൂന്‍ റശീദ്,കുഞ്ഞാലന്‍ കുട്ടി ഫൈസി,ശുഐബ് നിസാമി നീലഗിരി,ടി.പി സുബൈര്‍ മാസ്റ്റര്‍, ഡോ. കെ.ടി ജാബിര്‍ ഹുദവി, ആര്‍.എം സുബുലുസ്സലാം വടകര, വി.പി ശഹീര്‍ പാപ്പിനിശ്ശേരി,ആശിഖ് കുഴിപ്പുറം,അബ്ദുലത്വീഫ് പന്നിയൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും കെ.എ റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."