HOME
DETAILS

വഖ്ഫ്: മുസ്‌ലിം സംഘടനകളെ പ്രത്യക്ഷസമരത്തിന് നിര്‍ബന്ധിതമാക്കരുത്

  
backup
January 09 2018 | 19:01 PM

%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b4%b3%e0%b5%86

വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടന്നിരിക്കുകയാണ്. എന്തടിസ്ഥാനത്തിലാണ് വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ വിശ്വാസയോഗ്യമല്ല.

 

നിയമനത്തിലെ അഴിമതിയാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം. അഴിമതി നടക്കുന്നുവെന്ന് ഉത്തമബോധ്യമുണ്ടെങ്കില്‍ നടപടി സ്വീകരിക്കുകയാണു വേണ്ടത്. അല്ലാതെ എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതു ശരിയല്ല. അഴിമതിമുക്ത കേരളമാണു ലക്ഷ്യമെങ്കില്‍ ആദ്യം തൂത്തുവൃത്തിയാക്കേണ്ടത് അഴിമതിയുടെ കൂത്തരങ്ങായ സര്‍ക്കാര്‍ ഓഫിസുകളാണ്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഭാരിച്ച ശമ്പളവര്‍ധനയാണു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നടപ്പാക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ ഓഫിസുകളില്‍ അഴിമതി പെരുകുകയാണ്.


വഖ്ഫ് ബോര്‍ഡ് നിയമനങ്ങളില്‍ വ്യാപകമായ അഴിമതിയുണ്ടെന്നും ദേവസ്വം ബോര്‍ഡില്‍ അതൊട്ടുമില്ല എന്നുമാണോ സര്‍ക്കാരിന്റെ പക്ഷം. അതുകൊണ്ടാണല്ലോ ദേവസ്വം ബോര്‍ഡ് നിയമങ്ങള്‍ക്കായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡും വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ക്കു പി.എസ്.സിയുമെന്ന നിലപാടു സ്വീകരിച്ചത്. ഇത് ഒരു സമുദായത്തെ അവഹേളിക്കുന്നതിനു തുല്യമാണ്.


ദേവസ്വം ബോര്‍ഡിനും വഖ്ഫ് ബോര്‍ഡിനും ഒരേപോലെ പി.എസ്.സി നിയമനമെന്നതായിരുന്നു സര്‍ക്കാരിന്റെ ആദ്യനിലപാട്. മുന്നാക്ക സമുദായനേതാക്കളും ഉയര്‍ന്ന ജാതിക്കാരായ രാഷ്ട്രീയക്കാരും സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായി ദേവസ്വം ബോര്‍ഡ് നിയമനങ്ങളെ പി.എസ്.സിയില്‍ നിന്ന് ഒഴിവാക്കി. വഖ്ഫ് ബോര്‍ഡിന്റെ കാര്യത്തില്‍ മുസ്‌ലിം

സംഘടനാനേതാക്കളുമായി കൂടിയാലോചന നടത്തിയില്ല. വഖ്ഫ് ബോര്‍ഡ് നിയമനങ്ങളുടെ കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ മുസ്‌ലിം സംഘടനാനേതാക്കളുമായി ചര്‍ച്ചചെയ്ത് ഉചിതമായ പരിഹാരം കണ്ടെത്തണമായിരുന്നു. അതിനുപകരം സ്വേച്ഛയാ പി.എസ്.സിക്കു വിടാനുള്ള നീക്കം കേന്ദ്ര വഖ്ഫ് ബോര്‍ഡ് നിയമത്തിനും സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്. 1995 ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖ്ഫ് നിയമം വകുപ്പ് 23, 24 പ്രകാരം സംസ്ഥാനങ്ങളിലെ വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള അവകാശം സംസ്ഥാന വഖ്ഫ് ബോര്‍ഡുകള്‍ക്കാണ്.
പി.എസ്.സി വഴിയുള്ള നിയമനം മുസ്‌ലിംകള്‍ക്ക് മാത്രമായി നിജപ്പെടുത്താനാകില്ല. നിജപ്പെടുത്തിയാല്‍ അതിനെതിരേ മറ്റു മതവിഭാഗങ്ങള്‍ കോടതിയില്‍ പോകാനുള്ള സാധ്യത ഏറെയാണ്. കോടതി അവര്‍ക്ക് അനുകൂലമായി വിധിച്ചാല്‍ എല്ലാ സമുദായക്കാര്‍ക്കും വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ക്കായി അപേക്ഷിക്കാമെന്നു വരും.


ദേവസ്വം ബോര്‍ഡ് നിയമനത്തിനു സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. ഹിന്ദുമതവിശ്വാസികളും ദൈവവിശ്വാസികളും ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവരുമായിരിക്കണമെന്നാണു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. എന്നാല്‍, വഖ്ഫ് ബോര്‍ഡില്‍ പി.എസ്.സി വഴി നിയമിക്കപ്പെടുന്ന മുസ്‌ലിംകള്‍ക്കു ദൈവവിശ്വാസം വേണമെന്നോ ആത്മീയകാര്യങ്ങളില്‍ അഗാധമായ ജ്ഞാനം വേണമെന്നോ നിഷ്‌കര്‍ഷിക്കുന്നില്ല. ഫലത്തില്‍ മുസ്‌ലിം പേരു മാത്രമുള്ള ദൈവനിഷേധികള്‍ക്കും വഖ്ഫ് ബോര്‍ഡില്‍ പി.എസ്.സി വഴി നിയമനം നേടാനാകും. ഈ പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണു മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കിയത്. ഇതുവരെ മറുപടി കിട്ടിയിട്ടില്ല. സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണു കഴിഞ്ഞദിവസം മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയത്.


വഖ്ഫ് ബോര്‍ഡ് നിയമനങ്ങളില്‍ നിയമപ്രകാരം സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. അല്ലാഹുവില്‍ അര്‍പ്പിതമായ സ്വത്താണു വഖ്ഫ് മുതലുകള്‍. അതു കൈകാര്യം ചെയ്യുന്നവര്‍ മുസ്‌ലിം മതവിശ്വാസികളും മതസ്ഥാപനങ്ങളോടു കൂറുപുലര്‍ത്തുന്നവരുമായിരിക്കണം. വഖ്ഫിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരെ പി.എസ്.സി വഴി നിയമിക്കുന്നത് ആശാസ്യമല്ല. അത് അനുവദനീയവുമല്ല. വഖ്ഫ് സ്ഥാപനങ്ങള്‍ക്കെതിരേയും അവയുടെ സ്വത്തുക്കള്‍ക്കെതിരേയും വ്യാജമായ അവകാശങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ ഫാസിസ്റ്റുകള്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്ന ആസുരകാലത്ത് അവര്‍ക്ക് ഊര്‍ജം പകരാന്‍ മാത്രമേ കേരളസര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം ഉപകരിക്കൂ.


സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാരുകള്‍ മാതൃകയാക്കിക്കൂടായ്കയില്ല. വഖ്ഫ് സ്ഥാപനങ്ങളും അതില്‍ അര്‍പ്പിതമായ ധനവും അന്യാധീനപ്പെടുകയായിരിക്കും അനന്തരഫലം. മുസ്‌ലിം ആത്മീയതയെയും മത സ്ഥാപനങ്ങളെയും കരുതിക്കൂട്ടി തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം കുത്സിതപ്രവൃത്തിയില്‍നിന്നു പിന്തിരിയുകയാണു വേണ്ടത്. അല്ലെങ്കില്‍ മുസ്‌ലിംസംഘടനകളുടെ അതിശക്തമായ സമരത്തെയായിരിക്കും സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടിവരിക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  26 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  42 minutes ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  an hour ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago