ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലെ നടപടി അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മതം മാറ്റി ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി നല്കിയ പരാതിയില്‍ പൊലിസ് എന്ത് നടപടിയെടുത്തെന്ന് ജനുവരി 29നകം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരേ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രണയം നടിച്ച് തന്നെ പീഡിപ്പിച്ചെന്നും യുവാവ് പിന്നീട് മതം മാറ്റി വിവാഹം കഴിച്ച ശേഷം തന്നെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നും യുവതി ഹരജിയില്‍ ആരോപിച്ചിരുന്നു. യുവതി ഇക്കാര്യം വ്യക്തമാക്കി പരാതി നല്‍കിയിട്ടില്ലെന്ന് നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ പൊലിസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ ഹരജി വീണ്ടും പരിഗണിച്ചപ്പോള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് യുവതി അറിയിച്ചു. തുടര്‍ന്നാണ് എന്ത് നടപടിയെടുത്തെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."