കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍- 05-02-2017
ഹാള്‍ടിക്കറ്റ്
ഡൗണ്‍ലോഡ് ചെയ്യാം
ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന ബി.എ ബി.എസ്.സി (ആന്വല്‍ സ്‌കീം) പാര്‍ട്ട് ഒന്നും രണ്ടണ്ടും സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് ഫെബ്രുവരി ആറ് മുതല്‍ വെബ്‌സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഓഫ്‌ലൈനായി അപേക്ഷിച്ചവര്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങേണ്ടണ്ടതാണ്.
പ്രാക്ടിക്കല്‍ പരീക്ഷ
2016 ആഗസ്റ്റില്‍ നടത്തിയ രണ്ടണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബയോഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 20, 21 തിയതികളില്‍ നടത്തും. വിവരങ്ങള്‍ കോളജിലും സര്‍വകലാശാല വെബ്‌സൈറ്റിലും ലഭിക്കും.
ബി.എസ്.സി
നഴ്‌സിംഗ് ഫലം
ഒക്‌ടോബറില്‍ നടത്തിയ അവസാന വര്‍ഷ ബി.എസ്.സി നഴ്‌സിംഗ് (സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 17 വരെ അപേക്ഷിക്കാം.
ഇംഗ്ലിഷ് പബ്ലിക് സ്പീക്കിംഗ്
തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫങ്ഷണല്‍ ഇംഗ്ലിഷ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് കോഴ്‌സിന് ഏതാനും സീറ്റൊഴിവുണ്ടണ്ട്. യോഗ്യത : പ്ലസ് ടു പ്രീഡിഗ്രി ജയം. ഫീസ് 6000-രൂപ. കോഴ്‌സ് കാലാവധി നാല് മാസം. അപേക്ഷാഫീസ് 100 രൂപ. അവസാന തിയതി ഫെബ്രുവരി 18. ഫോണ്‍. 0471-2302523.
സീറ്റൊഴിവ്
തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇന്‍ യോഗ തെറാപ്പി കോഴ്‌സിന് സീറ്റൊഴിവുണ്ടണ്ട്. സര്‍വകലാശാല അംഗീകരിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് കാലാവധി ഒരു വര്‍ഷം. ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴ് (7) മണി മുതല്‍ ഒന്‍പത് (9) മണി വരെ. കോഴ്‌സ് ഫീസ് 9500- രൂപ അപേക്ഷ ഫീസ് 100 രൂപ മാത്രം അവസാന തിയതി ഫെബ്രുവരി18.
സൈക്കോളജി കോഴ്‌സ്
തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്‌സിന്റെ പ്രവേശന ഇന്റര്‍വ്യൂ ഫെബ്രുവരി എട്ടിന് പി.എം.ജിയിലുളള സി.എ.സി.ഇ.ഇ ഓഫീസില്‍ വച്ച് നടത്തും. സമയം രാവിലെ 11 മണി. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2302523.
ബി.എഫ്.എ പരീക്ഷ
മാര്‍ച്ച് ഒന്നിന് തുടങ്ങുന്ന അവസാന വര്‍ഷ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 13 (50 രൂപ പിഴയോടെ ഫെബ്രുവരി 15, 250 രൂപ പിഴയോടെ ഫെബ്രുവരി 17) വരെ അപേക്ഷിക്കാം.
മാര്‍ച്ച് 20-ന് തുടങ്ങുന്ന ഒന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 20 (50 രൂപ പിഴയോടെ ഫെബ്രുവരി 22, 250 രൂപ പിഴയോടെ ഫെബ്രുവരി 25) വരെ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."