ഉത്തേജക മരുന്ന് ഉപയോഗം; യൂസുഫ് പത്താന് വിലക്ക്
ബറോഡ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓള് റൗണ്ടര്‍ യൂസഫ് പത്താന് ബി. സി. സി. ഐയുടെ വിലക്ക്. കഴിഞ്ഞ രഞ്ജി സീസണില്‍ മരുന്നടിച്ചെന്നാണ് പരാതി. അഞ്ച് മാസത്തേക്കാണ് പത്താന്റെ വിലക്ക്.
മുന്‍കാല പ്രബല്യത്തോടെ നിലവില്‍ വന്ന വിലക്ക് ജനുവരി 14ന് അവസാനിക്കും. 2017 മാര്‍ച്ചില്‍ പത്താന് സമര്‍പ്പിച്ച മൂത്ര സാമ്പിളിലായിരുന്ന വാഡയുടെ നിരോധിത ലിസ്റ്റില്‍ പെട്ട മരുന്നിന്റെ അംശം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ബി. സി.സി.ഐയുടെ വിലക്ക്.
ടെര്‍ബുട്ടാലിന്‍ എന്ന നിരോധിത വസ്തുവാണ് മൂത്ര സാമ്പിളില്‍ നിന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് താരത്തെ ടീമില്‍ ഉള്‍പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ബറോഡ ക്രിക്കറ്റ് ഭാരവാഹികള്‍ ബി.സി.സി. എ സമീപിച്ചിരുന്നു. താന്‍ രോഗത്തിന് മരുന്ന് കഴിച്ചതാണെന്നും അതില്‍ നിരോധിത വസ്തു ഉണ്ടായിരുന്നത് എനിക്കറിയില്ലെന്നും യൂസഫ് പത്താന് പ്രതികരിച്ചു.
സംഭവത്തില്‍ മാന്യമായ രീതിയില്‍ നടപടിയെടുത്തതിന് ബി. സി. സി. ഐ അഭിനന്ദിക്കുന്നെന്നും പത്താന് ട്വിറ്ററില്‍ കുറിച്ചു. കളിയില്‍ കൂടുതല്‍ ഊര്‍ജത്തിന് വേണ്ടിയല്ല മരുന്ന് കഴിച്ചതെന്നും ശ്വസന നാളിയിലുണ്ടായ അണുബാധയെ തുടര്‍ന്നാണ് മരുന്ന് കഴിച്ചതെന്നും കാണിച്ച് പത്താന് നല്കിയ വിശദീകരണം ബി.സി.സി.ഐ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."