വ്യാജ രേഖയുണ്ടാക്കി സഹോദരന്റെ സ്വത്തു മറിച്ചു വില്ക്കാന് ശ്രമിച്ചയാള്‍ പൊലിസ് പിടിയില്‍
പാലാ: വിദേശത്തുള്ള സഹോദരന്റെ സ്വത്ത് വ്യാജ പവര്‍ഓഫ് അറ്റോര്‍ണി തയാറാക്കി മറിച്ചു വില്ക്കാന് ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍ കോട്ടയത്ത് ഹോട്ടല്‍ നടത്തുന്ന കൊഴുവനാല്‍ പൂവത്തിളപ്പ് പോക്കാട്ടുമുണ്ടയ്ക്കല് സെബാസ്റ്റിയന് (ബേബി- 61) ആണ് പാലാ പൊലീസിന്റെ പിടിയിലായത്.
സ്ഥലത്തിനായി അഡ്വാന്‍സ് നല്കിയ മണര്‍കാട് നടയില്‍ ജോസഫിന്റെ പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. അമേരിക്കയിലുള്ള സെബാസ്റ്റ്യന്റെ ജേഷ്ഠന് ജോസഫിന്റെ സ്ഥലമാണ് സെബാസ്റ്റ്യന്‍ സ്വന്തം ഭാര്യയുടെ പേരില്‍ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി തയാറാക്കി സെബാസ്റ്റ്യന്‍ വില്ക്കാന് ശ്രമിച്ചത്. അഡ്വാന്‍സായി 11 ലക്ഷം രൂപ നടയില്‍ ജോസഫിന്റെ പക്കല്‍ നിന്ന് കൈപ്പറ്റുകയും ചെയ്തു.
എന്നാല്‍ കച്ചവട വിവരം അറിഞ്ഞ സെബാസ്റ്റ്യന്റെ ജേഷ്ഠന് പവര്‍ ഓഫ് അറ്റോര്‍ണി റദ്ദാക്കുകയും സെബാസ്റ്റിയനെതിരെ കേസ് നല്‍കുകയും ചെയ്തതോടെ വില്പന മുടങ്ങി. ഇതോടെ പണം നഷ്ട്ടപ്പെട്ട നടയില്‍ ജോസഫ് സെബാസ്റ്റിയനെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിനൊടുവില്‍ ഇന്നലെ രാവിലെ 10.30ന് പൊലീസ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."