കാലിഫോര്‍ണിയയില്‍ ശക്തമായ മണ്ണിടിച്ചിലില്‍ 13 പേര്‍ മരിച്ചു
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 13 പേര്‍ മരിച്ചു. 163 പേരെ പരുക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണ്.
മണ്ണിടിച്ചിലിന്റെയും വെള്ളപ്പൊക്കത്തിന്റെയും ഫലമായി നിരവധി സ്ഥലങ്ങളിലെ റോഡുകള്‍ ഒലിച്ചുപോയി. ഇത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സാന്റാ ബാര്‍ബറയിലെ റൊമാരിയോ കാന്യണില്‍ 300 പേര്‍ കുടുങ്ങിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി പേരുടെ വീടുകള്‍ തകര്‍ന്നിരിക്കുകയാണ്. ദുരന്തപ്രദേശത്ത് നിന്ന് ആളുകള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയാണെന്നും അധികൃതര്‍ അറിയിച്ചു.
മണ്ണിടിച്ചിലിന്റെയും ശക്തമായ വെള്ളപ്പൊക്കത്തിന്റെയും ഫലമായി പലയിടങ്ങളിലും ക്രെയിന്‍ പൊലെയുള്ള വലിയ വാഹനങ്ങള്‍ തങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയാണെന്ന് അഗ്നിശമന സേന തലവന്‍ മൈക്ക് ഏലിയേസണ്‍ അറിയിച്ചു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണെന്നും മരണനിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."