ലാവ്ലിന് കേസ് നാളത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: ലാവ്ലിന് കേസ് സുപ്രിം കോടതി നാളത്തേക്ക് മാറ്റി. സി.ബി.ഐ അഭിഭാഷകയുടെ ആവശ്യ പ്രകാരമാണ് കേസ് നാളത്തേക്ക് മാറ്റിയത്.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായാണ് സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചത്. ലാവലിന്‍ ക്രമക്കേടില്‍ പിണറായി വിജയനെതിരെ നേരിട്ട് തെളിവുണ്ടെന്നാണ് സി.ബി.ഐയുടെ വാദം.
പിണറായിക്ക് ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ട്. പിണറായി അടക്കം മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണം. തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് ആദ്യം വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും പിണറായിയെ അടക്കം കുറ്റവിമുക്തരാക്കിയത്. പിണറായി, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയത് കേസിനെ ഗുരുതരമായി ബാധിക്കുമെന്നും അപ്പീലില്‍ സി.ബി.ഐ വ്യക്തമാക്കിയിരുന്നു.
പിണറായി അടക്കം മൂന്നു പ്രതികളെ ഒഴിവാക്കിയ ഹൈക്കോടതി നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."