ബഹ്‌റൈനില്‍ പ്രവാസികളെ കേന്ദ്രീകരിച്ച് വ്യാജമരുന്നു വിപണനവും തട്ടിപ്പും സജീവമെന്ന് റിപ്പോര്‍ട്ട്
മനാമ: ബഹ്‌റൈനില്‍ പ്രവാസികളെ ഇരകളാക്കി വ്യാജ മരുന്നു വിപണനവും തട്ടിപ്പും സജീവമായതായി റിപ്പോര്‍ട്ട്. പ്രാദേശിക പത്രത്തിന്‍േതാണ് റിപ്പോര്‍ട്ട്. ഇരകളുടെ വെളിപ്പെടുത്തല്‍ സഹിതമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളാണ് തട്ടിപ്പിനു പിന്നില്‍. ഇവരുടെ ഏജന്റുമാരായി ചില സ്ഥലങ്ങളില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജോലി സമയം കഴിഞ്ഞും അവധി ദിനങ്ങളിലും തിരക്കേറിയ മനാമ ടൗണ്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് കൂടുതല്‍ അരങ്ങേറുന്നത്.
സൂഖിലൂടെ നടന്നു പോകുന്നവരില്‍ കുടവയറുള്ളവര്‍, തടികൂടിയവര്‍ തുടങ്ങിയവരെയാണ് സംഘം പ്രധാനമായും വലയിലാക്കുന്നത്.
ഇവര്‍ക്ക് കുറഞ്ഞ തുകക്കുള്ള മരുന്ന് ആദ്യം സൗജന്യമായി നല്‍കിയും പിന്നീട് അനുബന്ധ മരുന്നുകള്‍ ഇരട്ടി വിലക്ക് നല്‍കിയും ശേഷം ചില വൈദ്യന്മാരുടെ കേന്ദ്രത്തിലെത്തിച്ച് കമ്മീഷന്‍ പറ്റുന്നതുമാണ് തട്ടിപ്പുകാരുടെ രീതി.
കഴിഞ്ഞ ദിവസം മനാമ ഗോള്‍ഡ് സിറ്റിക്ക് സമീപം ഒരു മലയാളി തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് സ്വദേശിയുടെ വാക്ചാതുരിയില്‍ വീണ ഇദ്ദേഹത്തിന് 16 ദിനാര്‍ (ഏകദേശം 2800ഓളം രൂപ) ആണ് നഷ്ടപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."