HOME
DETAILS

ലോ അക്കാദമി: 'സമരഭൂമിയെ സര്‍ക്കാര്‍ കലാപ ഭൂമിയാക്കരുത്' - മുരളീധരന്‍

  
backup
February 05 2017 | 05:02 AM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b4%b0

തിരുവനന്തപുരം: സമരഭൂമിയെ സര്‍ക്കാര്‍ കലാപ ഭൂമിയാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ മുന്നറിയിപ്പ്. ലോ അക്കാദമിയില്‍ ക്ലാസു തുടങ്ങുന്നതിനെതിരെയാണ് മുരളീധരന്‍ രംഗത്തെത്തിയത്. സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് എസ്.എഫ്.ഐക്കുള്ളത്. തിങ്കളാഴ്ച ക്ലാസ് തുടങ്ങിയാല്‍ നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുകയാണ് കെ. മുരളീധരന്‍.

നടരാജപിള്ളയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണ്. ആദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. എ.കെ.ജി സെന്ററില്‍ വല്ല പുസ്തകവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി അതെടുത്ത് വായിക്കണമെന്നും മുരളീധരന്‍ പരിഹസിച്ചു.

സമരം 26ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബി.ജെ.പി നേതാവ് വി.വി. രാജേഷും നിരാഹാരമിരിക്കുന്നുണ്ട്. വിദ്യാര്‍ഥി സമരം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റിനിര്‍ത്താനുള്ള മാനേജ്‌മെന്റ് നിലപാട് അംഗീകരിക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ രാജിയില്‍ കുറഞ്ഞുള്ള ഒത്തുതീര്‍പ്പിനില്ലെന്നാണ് സമരക്കാരുടെ പക്ഷം. ചര്‍ച്ച വഴിമുട്ടിയതോടെ സമരം പിന്‍വലിച്ച് തിങ്കളാഴ്ച ക്ലാസ് തുടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട മന്ത്രി ചര്‍ച്ച അവസാനിപ്പിച്ച് ക്ഷുഭിതനായി ഇറങ്ങിപ്പോയി. ഇതോടെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് സമരസമിതി പ്രഖ്യാപിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago