മാന്വല്‍ വട്ടപ്പാട്ടിന്റെ തനിമക്ക് വിരുദ്ധം
58-ാമത് സംസ്ഥാന കലോത്സവത്തില്‍ വട്ടപ്പാട്ട് മാനുവല്‍ തനിമക്ക് വിരുദ്ധം. കഴിഞ്ഞ വര്‍ഷം പൊതുവിദ്യഭ്യാസ വകുപ്പ് പ്രസിദ്ദീകരിച്ച സ്‌കൂള്‍ കലോത്സവ മാനുവലില്‍ പേജ് നമ്പര്‍ 62 അധ്യായം 15 പൊതുനിബന്ധനകളില്‍ പരാമര്‍ശിച്ച പത്തൊമ്പതായി പരാമര്‍ശിച്ച വട്ടപ്പാട്ട് സംബന്ധിച്ച വിവരം തീര്‍ത്തും തെറ്റാണ്.
വട്ടപ്പാട്ട്, ഒപ്പന, മാപ്പിളപ്പാട്ട് എന്നിവയുടെ വിധികര്‍ത്താവും കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ്പ്രസിഡന്റുമായ ശിഹാബുദ്ധീന്‍ കീഴ്‌ശ്ശേരിയുമായി ഞങ്ങള്‍ വിശദീകരണം തേടി. വട്ടപ്പാട്ടിന്റെ ഘടന ഒപ്പനയുടേത് പോലെയല്ല. ഒപ്പനയില്‍ നിന്നും തീര്‍ത്തും വ്യത്യസ്മായ കലാരൂപമാണിത്. ആണ്‍ക്കുട്ടികളാണ് അവതരിപ്പിക്കുക. മണവാളന്‍ അടക്കം പത്ത് പേര്‍ വേണം.
ഇരുന്നും ചാഞ്ഞും ചരിഞ്ഞുമുള്ള കൈയടിയും വിവാഹാഘോഷത്തെ പറ്റി ദ്രശ്യ-ശ്രാവ്യ വല്‍കരിക്കുന്ന ഭാവങ്ങളാണ് വേണ്ടത്. നിന്നും ചുറ്റിത്തിരിഞ്ഞും കളിക്കാന്‍ പാടില്ല. പാട്ടും പാട്ടിന്റെ താളത്തിനൊത്ത കൈകൊട്ടുമാണ് മുഖ്യഘടകം. വഴിനീളം മുനാജാത്ത്, ബിരുത്തം, വര്‍ണന, കല്യാണം, മംഗളം, സീറപദം, ചായല്‍, മുറുക്കം, അപ്പപ്പാട്ട്, വെറ്റില, സദാലങ്കാരം, പന്തല്‍ വര്‍ണന, പോക്ക് വഴിനീളം എന്നിങ്ങനെ ക്രമങ്ങളിലായാണ് ഇശലുകള്‍. ഒരു കാരണവശാലും സുറുമ ഒഴികെ മറ്റൊരു മേകപ്പും ചെയ്യാന്‍ പാടില്ലാത്തതാണ്.
പദങ്ങളും സിറകളും അവതരിപ്പിക്കുമ്പോള്‍ തമിഴ് പുലവര്‍മാരുടെ രചനകളില്‍ നിന്നോ അല്ലെങ്കില്‍ മാപ്പിള ശീലിലും മുട്ടിലും രചിക്കപ്പെട്ട സാഹിത്യ ശുദ്ധിയുള്ള നാടന്‍ പദങ്ങളോ പാടവുന്നതാണ്. പാട്ടിനാണ് വട്ടപ്പാട്ടില്‍ പ്രധാനമായും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നത്. പാട്ടിന്റെ ഇശല്‍, സാഹിത്യം, അവതരണം എന്നിവയ്ക്ക് 60 മാര്‍ക്കാണ്. താളവും കൈയടിക്കുന്നതിലെ ചേര്‍ച്ചയും ശബ്ദഭംഗിയും ശ്രുതി ലയവും ഒത്തുചേര്‍ന്നാല്‍ ബാക്കി 40 മാര്‍ക്കും ലഭിക്കും. ഇത് വിദ്യഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി അടുത്ത അധ്യായന വര്‍ഷം തന്നെ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."