ഇ. അഹമ്മദിന്റെ മൃതദേഹത്തെ കേന്ദ്രം അപമാനിച്ചു: എം.കെ രാഘവന്‍ എം.പി
കോഴിക്കോട്: ബജറ്റ് സമ്മേളനത്തിനിടെ മരിച്ച ഇ. അഹമ്മദ് എം.പിയോട് അനാദരവ് കാണിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തിന് അപമാനകരമാണെന്ന് എം.കെ രാഘവന്‍ എം.പി. മോദി സര്‍ക്കാരിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് ഇതു വ്യക്തമാക്കുന്നത്. ബജറ്റ് അവതരണം തടസപ്പെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ മനഃപൂര്‍വം നടത്തിയ ഗൂഢാലോചനയായിരുന്നു ഇത്. ആശുപത്രിയിലെത്തിയ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അകത്തുകടക്കാന്‍ അനുവദിക്കാതെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിനിന്ദയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരേ മാനാഞ്ചിറ പബ്ലിക് ലൈബ്രറി പരിസരത്ത് ജവഹര്‍ലാല്‍ നെഹ്‌റു എജ്യൂക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സ്വയം ഗാന്ധിയാകാന്‍ ശ്രമിക്കുകയാണെന്നും ചര്‍ക്ക തിരിക്കുന്ന മോദി ആത്മരതിയുടെ പ്രതീകമാണെന്നും ഡോ. എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു. അക്കാദമി ചെയര്‍മാന്‍ വി. അബ്ദുറസാഖ് അധ്യക്ഷനായി. പി. ബീന സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, ഐ. മൂസ, കെ.പി ബാബു, എം.പി ആദം മുല്‍സി, നിജേഷ് അരവിന്ദ്, വിദ്യാബാലകൃഷ്ണന്‍, വി.പി ദുല്‍ക്കിഫില്‍, പി. ഉഷാദേവി, സോമന്‍ കടലൂര്‍, കെ. ശശിധരന്‍, ടി.ടി. സുലൈമാന്‍, അനില്‍ബാബു, പ്രസാദ്, കെ. പ്രദീപന്‍, പി. മുജീബ് റഹ്മാന്‍, എം. വാസന്തി, ഡോ. ആര്‍സു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."