ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി ആശങ്കപ്പെടുത്തുന്നു: ശശി തരൂര്‍
കോഴിക്കോട്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി ആശങ്കപ്പെടുത്തുന്നതാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ശശി തരൂര്‍. കേരള സാഹിത്യോത്സവത്തില്‍ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ജനാധിപത്യാവകാശങ്ങളെ ഹനിച്ചുകൊണ്ടിരിക്കുകയാണ് ഫാസിസ്റ്റ് ശക്തികള്‍.
ഇന്ത്യയില്‍ ഒരു പാര്‍ട്ടിയുടെ തീരുമാനമാണ് നടക്കുന്നത്.
ജനാധിപത്യ രാജ്യമാണെങ്കിലും ചില സമയങ്ങളില്‍ അത് ഏകാധിപത്യമാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ജനാധിപത്യം അുഭവപ്പെടുന്ന അവസ്ഥയിലാണിതെന്ന് ഓര്‍ക്കണം.
ജനാധിപത്യത്തില്‍ ഏകാധിപതികളുടെ കാലം കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിയറ്ററുകളില്‍ ദേശീയഗാനം നടപ്പിലാക്കിയ സുപ്രീം കോടതി നയം അനാവശ്യമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കെ. വേണു, ബി.ആര്.പി ഭാസ്കര്‍, കെ.ടി കുഞ്ഞിക്കണ്ണന് ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."