കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാകണം: മുഖ്യമന്ത്രി
വടകര: കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആത്മവിദ്യാസംഘത്തിന്റെ ശതാബ്ദിയും ഊരാളുങ്കല്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ 92ാം വാര്‍ഷികവും പ്രഥമ വാഗ്ഭടാനന്ദ പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഊരാളുങ്കല്‍ സൊസൈറ്റി ഏര്‍പെടുത്തിയ പ്രഥമ വാഗ്ഭടാനന്ദ പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും എം.ടി വാസുദേവന്‍ നായര്‍ സ്വീകരിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജീവിതത്തിലെ അനര്‍ഘ നിമിഷമാണ് ഇതെന്ന് എം.ടി പറഞ്ഞു. പത്മശ്രീ അവാര്‍ഡ് ജേതാവ് കളരിഗുരിക്കള്‍ മീനാക്ഷിയമ്മയെയും മുഖ്യമന്ത്രി ആദരിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. മടപ്പള്ളി ബോയ്‌സ് ഹൈസ്‌കൂളിലെ പാലേരി കണാരന്‍ നഗറില്‍ ആണ് പരിപാടികള്‍ നടന്നത്.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, എം.എല്‍മാരായ സി.കെ നാണു, ഇ.കെ വിജയന്‍, പാറക്കല്‍ അബ്ദുല്ല, എ. പ്രദീപ്കുമാര്‍, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, വി.കെ.സി മമ്മദ് കോയ, അഡ്വ. പി.ടി.എ റഹീം, സഹകരണ സംഘം രജിസ്ട്രാര്‍ എസ് ലളിതാംബിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വടകര നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.വി കവിത, മനയത്ത് ചന്ദ്രന്‍, പി.വി കുമാരന്‍, പി മോഹനന്‍, ഉമ്മര്‍ പാണ്ടികശാല, എന്‍ വേണു, യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, കേരള ആത്മവിദ്യാ സഘം പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍ സംസാരിച്ചു. യു.എല്‍.സി.സി.എസ് മാനേജിങ് ഡയറക്ടര്‍ ഷാജു എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."