നിയമം ലംഘിച്ച് റോഡ് നിര്‍മിച്ചത് വിവാദമാകുന്നു
മണ്ണഞ്ചേരി: പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദേശവും തണ്ണീര്‍ത്തട നിയമങ്ങളും ലംഘിച്ച് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മിച്ചത് വിവാദമാകുന്നു.
മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ പാംസൈഡ് ആശുപത്രിക്ക് സമീപത്തെ ആറുമീറ്റര്‍ വീതിയുളള മനയത്തുശേരി തോടും ഇതിന് സമീപം നിന്നിരുന്ന ഫലവൃക്ഷങ്ങളു വെട്ടിനശിപ്പിച്ചായിരുന്നു കഴിഞ്ഞദിവസം രാത്രി റോഡ് നിര്‍മിച്ചത്. ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പഞ്ചായത്തുകമ്മിറ്റിയില്‍ തീരുമാനം ചര്‍ച്ച ചെയ്യുന്നതിന് മുമ്പും,
തോട് നിലനിര്‍ത്തിക്കൊണ്ടുതന്നെ റോഡ് നിര്‍മിക്കാമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദേശവും മുഖവിലയ്‌ക്കെടുക്കാതെയാണ് ഒരു സംഘം എസ്.ഡി.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തോട് നികത്തി ഗ്രാവല്‍ വിരിക്കുകയായിരുന്നു.
റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം അധികൃതരെ സമീപിച്ചിരുന്നു. അന്വേഷണത്തിനെത്തിയ ജനപ്രതിനിധികളെ ഒരുസംഘം പ്രവര്‍ത്തകര്‍ ആക്ഷേപിച്ചതായും ആരോപണമുണ്ട്. വിഷയം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് സ്ഥലപരിശോധനയ്ക്കായി തീരുമാനമെടുത്തിരുന്നു.
സംഭവം വിവാദമായതോടെ നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവച്ച് തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍, വില്ലേജ്, കൃഷിവകുപ്പ് ഓഫീസര്‍ എന്നിവര്‍ക്ക് കത്ത് നല്‍കി.
ഇതോടൊപ്പം പഞ്ചായത്ത് അധികൃതര്‍ നിയമനടപടിക്കും ഒരുങ്ങുകയാണ്. എന്നാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് യാത്രാസൗകര്യം തീരയില്ലാത്തതും മയ്യത്ത് കൊണ്ടുപോകാന്‍പോലും സൗകര്യമില്ലാത്തതാണ് റോഡ് നിര്‍മിക്കാന്‍ മുതിര്‍ന്നതെന്ന് പഞ്ചായത്തംഗം ഹസീന ബഷീര്‍ പറഞ്ഞു.ഇന്നലെ ചേര്‍ന്ന പഞ്ചായത്തുകമ്മിറ്റി ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."