ജുബൈലില്‍ സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് പത്തിന്
ജുബൈല്‍: ജുബൈല്‍ പ്രവാസികള്‍ക്കായി ഫോക്കസും സണ്‍ സിറ്റി കിംസ് മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് ഈ മാസം പത്തിന് നടക്കുമെന്ന് ഫോക്കസ്സണ് സിറ്റി സംഘാടകര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജുബൈലിലെ സണ്‍ സിറ്റി മെഡിക്കല്‍ സെന്ററില്‍ രാവിലെ 8.30 നു ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് നാലര വരെ തുടരും.
കിഡ്നി ഏര്‍ലി ഇവാലിയുവേഷന് (കെ.ഇ.ഇ) നടത്തി രോഗ ഘട്ടങ്ങള്‍ രോഗികള്‍ക്ക് വിശദീകരിച്ചു കൊടുക്കും. ആവശ്യമായവര്‍ക്ക് ഒന്നാം ഘട്ട മരുന്നുകളും കൂടുതല്‍ പരിചരണം വേണ്ടവര്‍ക്ക് അതിനനുസരിച്ചുള്ള സഹായങ്ങളും സണ്‍ സിറ്റിയുടെ സഹായത്തോടെ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ആയിരം രോഗികളെ വരെ പരിശോധിക്കാനുള്ള വിപുലമായ സംവിധാനമാണ് സജ്ജീകരിക്കുന്നത്. ഇന്‍ഷ്യൂറന്‍സ് കാര്‍ഡുകള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്ക്കുമടക്കം എല്ലാ പ്രവാസികള്‍ക്കും രോഗ നിര്‍ണ്ണയ ക്യാംപില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0591277136, 0504936639, 0507261895, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഫോക്കസ് ഭാരവാഹികളായ ഷബീര്‍ വെള്ളാടത്, സലിം കടലുണ്ടി, റഷീദ് കൈപ്പാക്കില്‍, അജ്മല്‍, വിനോദ് കുമാര്‍, ഡോ: സയ്യിദ് സജാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."