എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ ഹോട്ടല്‍ പൂട്ടിച്ചു
കൊച്ചി: ഭക്ഷ്യ വിഷബാധയെതുടര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനിലെ വെജിറ്റേറിയന്‍ ഹോട്ടല്‍ പൂട്ടി ച്ചു. ശനിയാഴ്ച രാത്രി ഇവിടെ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ഹോട്ടല്‍ അടച്ചു പൂട്ടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. സീല്‍ ചെയ്ത ഭക്ഷണ ശാലയിലെ ആഹാര സാമ്പിളുകള്‍ കാക്കനാട് ഗവ. ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. കൊച്ചുവേളി ബിക്കാനീര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത അണ്ടര്‍ 15 ഫുട്‌ബോള്‍ ടീമിലെ 16 കുട്ടികള്‍ക്കാണ് ഇവിടെ നിന്നുള്ള ഭക്ഷണം കഴിച്ച ശേഷം ഛര്‍ദിയും ബുദ്ധിമുട്ടുകളുമുണ്ടായത്.
രാത്രി എട്ടോടെ വെജിറ്റേറിയന്‍ ഭക്ഷണ ശാലയില്‍ നിന്ന് ഭക്ഷണം കഴിച്ച് ട്രെയിനില്‍ കോഴിക്കോട്ടേക്ക് യാത്ര തുടങ്ങിയ ശേഷം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. പലരും ഛര്‍ദിച്ച് അവശരായതോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്ന് വിദ്യാര്‍ഥികളുടെ പരിശീലകന്‍ പ്രസാദ് വി ഹരിദാസ് പറഞ്ഞു. 16 പേരും ഞായറാഴ്ച രാവിലെയാണ് ആശുപത്രി വിട്ടത്. ലബോറട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഭക്ഷണശാല അധികൃതര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. എറണാകുളം എളമക്കരയില്‍ നടന്ന അണ്ടര്‍ 16 ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."