HOME
DETAILS
MAL
യു.ഡി.എഫ് സമരപ്രഖ്യാപന കണ്വന്ഷന് ഇന്ന്
backup
February 05 2017 | 19:02 PM
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ സമരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കാന്‍ യു.ഡി.എഫ് ഒരുങ്ങുന്നു. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തി മുന്നണിയെ ഊര്‍ജസ്വലമാക്കാന്‍ ലക്ഷ്യമിട്ടുള്ള സമരപ്രഖ്യാപന കണ്വന്ഷന് ഇന്ന് തലസ്ഥാനത്ത് നടക്കും. രാവിലെ 10 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് താഴെത്തട്ടു മുതലുള്ള നേതാക്കളുടെ യോഗം ചേരുന്നത്. കണ്‍വന്‍ഷനില്‍ രാഷ്ട്രീയ രേഖ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരേയുള്ള പ്രമേയം, യു.ഡി.എഫ്. പ്രക്ഷോഭ പരിപാടികളുടെ രൂപരേഖ എന്നിവ അവതരിപ്പിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."