ലങ്കയിലേക്ക് രാജീവ് ഗാന്ധി സൈന്യത്തെ അയച്ചത് നിവൃത്തിയില്ലാതെ
ന്യൂഡല്‍ഹി: തമിഴ്പുലികളുടെ സായുധസമരം അടിച്ചമര്‍ത്തുന്നതിനായി മറ്റൊരുമാര്‍ഗവുമില്ലാത്തതിനാലാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ ലങ്കയിലേക്ക് അയച്ചതെന്ന് വെളിപ്പെടുത്തല്‍. തമിഴ് പുലികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ജാഫ്‌ന ആക്രമിക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന ജെ.ആര്‍ ജയവര്‍ധനെയുടെ നിര്‍ദേശം ശ്രീലങ്കന്‍ സൈന്യം പാലിച്ചില്ല.
തുടര്‍ന്നാണ് ഇന്ത്യയുടെ സഹായം തേടാന്‍ ശ്രീലങ്ക നിര്‍ബന്ധിതമായത്. ഇതു സംബന്ധിച്ച് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി പീറ്റല്‍ ഗാല്‍ബ്രൈത്തുമായി ജയവര്‍ധനെ നടത്തിയ സംഭാഷണത്തിന്റെ സി.ഐ.എ രഹസ്യ രേഖകളാണ് മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം പുറത്തുവന്നിരിക്കുന്നത്.
1987 ജൂലൈയില്‍ ഇന്ത്യന്‍ സമാധാന സേനയ്ക്ക് ഇടപെടാന്‍ അനുമതി നല്‍കി ജയവര്‍ധനെയുമായി രാജീവ്ഗാന്ധി കരാറിലൊപ്പിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തില്‍ ഇന്ത്യയും ഇടപെട്ടത്. ശ്രീലങ്കയില്‍1987 മുതല്‍ 1990 വരെ ഇന്ത്യ നടത്തിയ ഇടപെടലുകള്‍ കടുത്ത വിമര്‍ശനത്തിനിടയാക്കുകയും അത് രാജിവ് ഗാന്ധി കൊല്ലപ്പെടുന്നതിലേക്ക് വഴിവയ്ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."