HOME
DETAILS
MAL
അധ്യാപികമാര്‍ക്ക് കോട്ട് വേണമെന്ന് നിര്‍ബന്ധിക്കാനാവില്ല: വനിതാ കമ്മിഷന്
backup
January 10 2018 | 19:01 PM
തിരുവനന്തപുരം: സ്കൂള്‍ അധ്യാപികമാര്‍ സാരിക്ക് മുകളില്‍ കോട്ട് ധരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാരോ മാനേജര്‍മാരോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സംസ്ഥാന വനിതാ കമ്മിഷന്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപികമാരുടെ വേഷത്തിന്റെ കാര്യത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്കാന് സ്ഥാപന അധികൃതര്‍ക്ക് അധികാരമില്ലെന്ന് കമ്മിഷനംഗം ഷാഹിദാ കമാല്‍ ഉത്തരവിട്ടു.
മല്ലപ്പള്ളിയിലെ ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂള്‍ അധ്യാപിക ബീന നല്കിയ പരാതിയിലാണ് ഉത്തരവ്. മാനേജറുടെ നിര്‍ദേശം പാലിക്കാത്ത അധ്യാപികക്കെതിരേ നടപടികളിലേക്ക് കടന്ന സാഹചര്യത്തിലാണ് വനിതാ കമ്മിഷന് പരാതി നല്‍കിയത്. കമ്മിഷനംഗം സ്കൂളില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."