ഓഖി ഫണ്ട് ദുരുപയോഗം: മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന് ഹസന്
തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദുരന്തനിവാരണ ഫണ്ട് ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിക്കെതിരേ അഴിമതി നിരോധനിയമ പ്രകാരം വിജിലന്‍സ് കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ ആവശ്യത്തിന് വിനിയോഗിക്കുകയാണു ചെയ്തത്. എട്ടു ലക്ഷം രൂപയുടെ അഴിമതിയാണ് മുഖ്യമന്ത്രി നേരിട്ടു നടത്തിയിരിക്കുന്നത്.
തങ്ങള്‍ അറിയാതെയാണു ദുരന്തനിവാരണ ഫണ്ടില്‍നിന്ന് തുക അനുവദിച്ചതെന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം തെറ്റാണ്. ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ കോപ്പി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങി ബന്ധപ്പെട്ടവര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടെന്ന് ഉത്തരവില്‍ തന്നെ വ്യക്തമാണ്.
വസ്തുത ഇതായിരിക്കെ, മുഖ്യമന്ത്രിയുടെ ഓഫിസ് ഇതൊന്നും അറിഞ്ഞില്ലെന്നു പച്ചക്കള്ളം തട്ടിവിടുകയാണു ചെയ്തത്. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ബലിയാടാക്കി രക്ഷപ്പെടാനാണ് ഇപ്പോഴത്തെ നീക്കമെന്നും ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."