HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ദുരന്തമെന്ന് ലത്തീന്‍ സഭ
backup
January 10 2018 | 23:01 PM
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ചെലവാക്കി മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തിയത് മറ്റൊരു ദുരന്തമാണെന്ന് ലത്തീന്‍ അതിരൂപത. ഓഖി നിധിയില്‍ സമാഹരിച്ച തുക എത്രയെന്ന് സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് രൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര ആവശ്യപ്പെട്ടു.
ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് യാത്രയ്ക്കു പണം അനുവദിച്ചത് സംബന്ധിച്ച് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും പറയുന്നു. ജനങ്ങളില്‍ നിന്ന് സമാഹരിച്ച ഓഖി ഫണ്ടില്‍ ഇടനാഴികളിലൂടെ ഇടപെടല്‍ നടക്കുന്നതിനു തെളിവാണിതെന്ന് പെരേര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."