റവന്യൂ വകുപ്പ് അഴിമതിവിമുക്തമാക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍
കാസര്‍കോട്: റവന്യൂ വകുപ്പില്‍ അടിമുടി അഴിമതിമുക്തമാക്കുകയാണ് തന്റെ ആദ്യത്തെ ദൗത്യമെന്ന്് മന്ത്രി ഇ ചന്ദ്രശേഖരന്‍. കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി രഹിത സര്‍ക്കാര്‍ എന്ന ലക്ഷ്യവുമായാണ് ഇടതുപക്ഷം നീങ്ങുന്നത്. വകുപ്പ് കൈകാര്യം ചെയ്യുന്നവരുടെ കുഴപ്പം കൊണ്ടാണ് ആരോപണങ്ങള്‍ ഉണ്ടാകുന്നത്. ജനങ്ങള്‍ക്ക് സുതാര്യമായി നിയമം നടപ്പിലാക്കിയാല്‍ ഏറ്റവും നല്ല വകുപ്പായി റവന്യൂ വകുപ്പിനെ മാറ്റാന്‍ കഴിയും. അഴിമതി നടത്തുന്നതായി ആരെക്കുറിച്ചെങ്കിലും പരാതി ലഭിച്ചാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. എല്ലാതലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും അത് ബാധകമാക്കും.
മലപ്പുറത്ത് പറപ്പൂര്‍ വില്ലേജ് ഓഫിസര്‍ കൈക്കൂലി വാങ്ങിയ സംഭവം തന്റെ ശ്രദ്ധയില്‍ പെട്ടുവെന്നും അക്കാര്യം കലക്ടര്‍ അന്വേഷിച്ച് ബോധ്യപ്പെട്ട തിനെത്തുടര്‍ന്ന് ഓഫിസറെ സസ്‌പെന്റുചെയ്തുവെന്നും മന്ത്രി അറിയിച്ചു.
ഭൂപരിഷ്‌കരണ നിയമം പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചന നടത്തും. പ്ലാന്റേഷന്‍ എസ്റ്റേറ്റുകളില്‍ വില്‍പന നടത്തിയ ഭൂമിസംബന്ധമായ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച്് പഠിച്ച്് തീരുമാനമെടുക്കും. തണ്ണീര്‍ത്തട ഭൂപരിഷ്‌കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."