HOME
DETAILS
MAL
വിദേശ നിക്ഷേപം: ചെറുകിട മേഖലയെ നശിപ്പിക്കുമെന്ന് വ്യാപാരികള്‍
backup
January 11 2018 | 01:01 AM
മുംബൈ: ചില്ലറ വില്പന രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ശക്തമായ എതിര്‍പ്പുമായി വ്യാപാര മേഖല.
സര്‍ക്കാര്‍ തീരുമാനം വന്നതോടെ ചെറുകിട മേഖലകളിലേക്ക് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് എളുപ്പത്തില്‍ കടന്നുകയറാന്‍ കഴിയുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യാ ട്രേഡേഴ്സ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ പൊതു തെരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനത്തിന് വിരുദ്ധമാണ് ചില്ലറ വില്പന രംഗത്തേക്ക് ബഹുരാഷ്ട്ര കുത്തകകളെ ക്ഷണിച്ചുകൊണ്ടുള്ള തീരുമാനം. വിദേശ കുത്തകകള്‍ കടന്നുവരുന്നതോടെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ചെറുകിട വ്യാപാര മേഖലയാണ്.
ഈ രംഗത്തിന്റെ ക്ഷേമം, പുനരുദ്ധാരണം, ആധുനിക വല്‍ക്കരണം തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുമെന്നും കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."