തമിഴ്നാട്ടില്‍ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനം
ചെന്നൈ: തമിഴ്നാട്ടില്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ സമരം തുടരുന്നതിനിടയില്‍ എം.എല്‍.എമാര്‍ക്ക് നിലവിലുള്ളതിന്റെ ഇരട്ടി വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്‍ ഇന്നലെ നിയമസഭയില്‍ വച്ചു.
നിലവില്‍ ലഭിക്കുന്ന തുകയേക്കാള്‍ 90.91 ശതമാനത്തിന്റെ വര്‍ധനവ് വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇപ്പോള്‍ ഓരോ എം.എല്‍.എമാര്‍ക്കും പ്രതിമാസം ലഭിക്കുന്നത് 55,000 രൂപയാണ്. ഇത് 1.05 ലക്ഷമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. എം.എല്‍.എമാരുടെ മണ്ഡലങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രണ്ട് കോടിയെന്നത് 2.50 കോടി രൂപയായി വര്‍ധിപ്പിക്കാനും ബില്‍ ശുപാര്‍ശ ചെയ്യുന്നു. മുന്‍എം.എല്‍.എമാര്‍ക്കുള്ള പെന്ഷന് 12,000 രൂപയില്‍ നിന്ന് 20,000 രൂപയാക്കണമെന്നും ബില്‍ പറയുന്നു.
ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുകയാണെങ്കില്‍ 750 കോടി രൂപ സര്‍ക്കാരിന് അധിക ബാധ്യതയായിരിക്കുമെന്നാണ് മുഖ്യമന്ത്രി പളനി സാമി പറഞ്ഞത്. ഇതിനിടയിലാണ് എം.എല്‍.എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ സഭയില്‍ വച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."