ഇന്ത്യന്‍ ചാനലിലെ പാക് മാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
ഇസ്ലമാബാദ്: ഇന്ത്യന്‍ ടെലിവിഷന്‍ ചാനലിലെ പാകിസ്താന് മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പ്രമുഖ പാക് മാധ്യമപ്രവര്‍ത്തകനായ ത്വാഹ സിദ്ധീഖിയെയാണ് ഇന്നലെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
റാവല്‍പിണ്ടി വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ അജ്ഞാതരായ 12 ആളുകള്‍ ത്വാഹ സിദ്ധീഖിനെ അക്രമിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. അക്രമികള്‍ ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയും വധിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ത്വാഹാ സിദ്ധീഖ് വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യന്‍ ടെലിവിഷന്‍ ചാനലായ വേള്‍ഡ് ഈസ് വണ്‍ ന്യൂസി(വയണ്‍) ന്റെ പാക്സ്താന് ബ്യൂറോ ചീഫാണ് ത്വാഹ സിദ്ധീഖ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനും പാക് സൈന്യത്തിന്റെ രാജ്യത്തെ അമിത ഇടപെടലുകള്ക്കുമെതിരേ ശബ്ദിച്ചതിനാല് ഇദ്ദേഹത്തിനെതിരേ നേരത്തെ അധികൃതര്‍ നടപടികളെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."