25 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്ക് ഇനി മുതല്‍ തനിച്ച് സഊദി സന്ദര്‍ശിക്കാം
ജിദ്ദ: 25 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് ഇനി മുതല്‍ ടൂറിസ്റ്റ് വിസയില്‍ തനിച്ച് സഊദി അറേബ്യ സന്ദര്‍ശിക്കാം. സഊദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് വക്താവ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
എന്നാല്‍, 25 വയസിനു താഴെയുള്ള സ്ത്രീകളുടെ കൂടെ ഒരു കുടുംബാംഗം ഉണ്ടായിരിക്കണം. നേരത്തെ എല്ലാ സ്ത്രീകള്‍ക്കും സഊദി സന്ദര്‍ശിക്കണമെങ്കില്‍ കൂടെ ഒരാള്‍ ഉണ്ടായിരിക്കണമെന്നായിരുന്നു നിയമം.
ഇതാണ് ഇപ്പോള്‍ എടുത്തു മാറ്റിയത്. രാജ്യത്തെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
30 ദിവസം വരെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയാണ് പുതിയതായി അവതരിപ്പിച്ചത്. നിലവില്‍ സഊദിയിലെത്തിയവര്‍ക്കും ഈ വിസ ലഭ്യമാകും.
ജോലി,സന്ദര്‍ശന,ഹജ്ജ്,ഉംറ വിസകളില്‍ നിന്നും വിഭിന്നമാണ് ഈ പുതിയ വിസ. 2018ന്റെ ആദ്യ പാദത്തില്‍ പുതിയ വിസ വിതരണം ചെയ്യും. 2008നും 2010നു ഇടയില്‍ 32000 ടൂറിസ്റ്റുകളാണ് സഊദി സന്ദര്‍ശിച്ചത്.
സഊദി സര്‍ക്കാര്‍ അംഗീകരിച്ച ടൂര്‍ ഓപറേറ്റര്‍മാര്‍ നല്‍കിയ വിസയിലായിരുന്നു അവരുടെ സന്ദര്‍ശനം. 2020ഓടെ നടപ്പാക്കുന്ന നാഷണല്‍ ട്രാന്‍സ്‌ഫോമിങ്ങിന്റെ ഭാഗമാണ് പുതിയ നീക്കം. ഹജ്ജ്, ഉംറ സീസണുകളില്‍ വരുന്ന ടൂറിസ്റ്റുകളുടെ ഒഴുക്ക് നിയന്ത്രിക്കാനും പുതിയ നീക്കം വഴി സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."