കിങ് ഫൈസല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
റിയാദ്: ഈ വര്‍ഷത്തെ കിങ് ഫൈസല്‍ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കിങ് ഫൈസല്‍ ഫൌണ്ടേഷന്‍ എക്‌സിക്യുട്ടീവ് പ്രസിഡന്റും മക്ക ഗവര്‍ണറും ഫൈസല്‍ രാജാവിന്റെ മകനുമായ ഫൈസല്‍ രാജകുമാരനാണ് റിയാദില്‍ ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.
പ്രഖാപന ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക നായകര്‍, പണ്ഡിതര്‍, മറ്റു ഉന്നതര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനം, ശാസ്ത്രം, മെഡിസിന്‍, അറബിക് സാഹിത്യം എന്നീ അഞ്ചു മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ അടിസ്ഥാനമാക്കിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഈ മേഖലകളില്‍ സ്ത്യുത്യര്‍ഹമായ സേവനം നല്‍കിയ അഞ്ചാളുകളെയാണ് തിരഞ്ഞെടുത്തത്.
[caption id="attachment_474512" align="aligncenter" width="630"] ഡോ: ശുകിരി മബ്ഗൂത്ത്[/caption]
ഗണിത ശാസ്ത്രത്തില്‍ ബ്രിട്ടനിലെ സര്‍ ജോണ്‍ എം ബാള്‍, വൈദ്യശാസ്ത്രത്തില്‍ ക്യാന്‍സര്‍ പ്രതിരോധ ചികിത്സ വികസിപ്പിച്ച അമേരിക്കയിലെ ജയിംസ് അല്ലീസന്‍, അറബിക് സാഹിത്യത്തില്‍ ടുണീഷ്യയിലെ ഡോ: ശുകിരി മബ്ഗൂത്ത്, ഇസ്‌ലാമിക പഠനത്തില്‍ ബഷാര്‍ അവദ്, ഇസ്‌ലാമിക സേവനത്തിലെ ഇന്തോനേഷ്യയിലെ പ്രൊഫസര്‍ ഇര്‍വന്ദി ജാസിര്‍ എന്നിവരാണ് ജേതാക്കള്‍. ലോകോത്തര ബഹുമതികളില്‍ ഒന്നായാണ് കിങ് ഫൈസല്‍ അന്താരാഷട്ര അവാര്‍ഡ് കണക്കാക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."