HOME
DETAILS

രാജധാനി ലോഡ്ജ് കൂട്ടക്കൊല: മൂന്ന് ഇതര സംസ്ഥാനക്കാര്‍ക്ക് ഇരട്ട ജീവപര്യന്തം

  
backup
January 11 2018 | 20:01 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%a7%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%b2%e0%b5%8b%e0%b4%a1%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a


തൊടുപുഴ: അടിമാലി രാജധാനി ലോഡ്ജ് കൂട്ടക്കൊല കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും. കര്‍ണാടകയിലെ തുംകുരു ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23), സിറ ഹനുമന്തപുരം സ്വദേശി മധു (രാഗേഷ് ഗൗഡ -26) മധുവിന്റെ സഹോദരന്‍ മഞ്ജുനാഥ് (21) എന്നിവരെയാണ് തൊടുപുഴ അഡി. സെഷന്‍സ് കോടതി ജഡ്ജി വി.ജി ശ്രീദേവി ശിക്ഷിച്ചത്.
അടിമാലി രാജധാനി ലോഡ്ജ് നടത്തിപ്പുകാരന്‍ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ഐഷ (63), ഐഷയുടെ മാതാവ് അടിമാലി മണലിക്കുടി നാച്ചി (80) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പത്തൊമ്പതര പവന്‍ സ്വര്‍ണാഭരണം, പണം, മൊബൈല്‍ ഫോണ്‍, റാഡോ വാച്ച് തുടങ്ങിയവയും കവര്‍ന്നിരുന്നു. കൊലപാതകക്കേസില്‍ ഇരട്ട ജീവപര്യന്തവും അതിക്രമിച്ചു കയറല്‍, കൊള്ള, തെളിവു നശിപ്പിക്കല്‍ എന്നിവയ്ക്കാണ് പതിനായിരം രൂപാ വീതം പിഴയും 17 വര്‍ഷം തടവുമാണ് ശിക്ഷ.
2015 ഫെബ്രുവരി 12 രാത്രി 11.45 നാണ് കേസിനാസ്പദമായ സംഭവം. 13ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത പുറംലോകം അറിയുന്നത്. രാജധാനി ലോഡ്ജിലെ മൂന്നാം നിലയിലുള്ള 302 ാം നമ്പര്‍ മുറിക്കകത്ത് കൈകാലുകളും വായും ബന്ധിച്ചനിലയിലാണ് കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം പൊലിസ് കണ്ടെത്തിയത്. മുറി പുറമെനിന്നും പൂട്ടിയ അവസ്ഥയിലുമായിരുന്നു. ഐഷയുടെയും നാച്ചിയുടെയും മൃതദേഹങ്ങള്‍ ലോഡ്ജിലെ ഒന്നാം നിലിയില്‍ കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളില്‍ രണ്ടിടങ്ങളിലായാണ് കണ്ടെത്തിയത്.
ലോഡ്ജിലെ താമസക്കാരുടെ രജിസ്റ്ററുകള്‍ വരെ കീറിയാണ് പ്രതികള്‍ കടന്നു കളഞ്ഞത്. ലോഡ്ജിനു സമീപത്തെ പലചരക്കു വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ കാമറയില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുടേതെന്ന് തോന്നിക്കുന്ന വ്യക്തതയില്ലാത്ത ചിത്രങ്ങള്‍ മാത്രമാണ് പൊലിസിന് ലഭിച്ചത്. കേസിന്റെ തുടക്കത്തില്‍ തന്നെ എസ്.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വിഴ്ച സംഭവിച്ചതായി ആരോപിച്ച് വന്‍ പ്രതിഷേധങ്ങളാണ് അടിമാലിയില്‍ അരങ്ങേറിയത്. തുടര്‍ന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്നത്തെ മൂന്നാര്‍ ഡിവൈ.എസ്.പി കെ.ബി പ്രഫുല്ലചന്ദ്രന്‍, അടിമാലി സി.ഐ സജി മാര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെനിയമിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago