കെപ്ലര്‍ 64 എഫ് ഗ്രഹം വാസയോഗ്യമെന്ന് നാസ
വാഷിങ്ടണ്‍: ഭൂമിയില്‍ നിന്ന് 1200 പ്രകാശവര്‍ഷം അകലെയുള്ള നാസ കണ്ടെത്തിയ കെപ്ലര്‍ 64 എഫ് ഗ്രഹം ജലസാന്നിധ്യമുള്ളതും വാസയോഗ്യവുമാണെന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയുടെ 40 ശതമാനത്തോളം വലുപ്പമുണ്ട് കെപ്ലറിന്. ഗ്രഹത്തില്‍ വലിയ പാറക്കെട്ടുകളും സമുദ്രങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഈ ഗ്രഹത്തില്‍ കടലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയിലേക്കാള്‍ മൂന്നു മുതല്‍ അഞ്ചുമടങ്ങ് കനമുള്ള അന്തരീക്ഷമാണ് കെപ്ലറിനുള്ളത്.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് സുപ്രധാന വിവരങ്ങള്‍ ലോകത്തിന് കൈമാറിയത്. പഠനത്തിന്റെ വിശദാംശങ്ങള്‍ ആസ്‌ട്രോബയോളജി എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലൂടെയാണ് പുറത്തുവിട്ടത്. 2013ലാണ് കെപ്ലര്‍62എഫ് അടക്കമുള്ളവയെ സൗരയൂഥത്തില്‍ നിന്ന് നാസയുടെ കെപ്ലര്‍ മിഷന്‍ കണ്ടെത്തിയത്. എന്നാല്‍ ഗ്രഹത്തിന്റെ ഘടന, അന്തരീക്ഷം, വലുപ്പം എന്നിവ ഇതുവരെ പൂര്‍ണമായി തിട്ടപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."