HOME
DETAILS

ബി.ജെ.പിക്ക് മാടമ്പി സ്വഭാവം; മോദിയുമായി കൂടിക്കാഴ്ചക്കില്ലെന്ന് യശ്വന്ത് സിന്‍ഹ

  
backup
January 12 2018 | 02:01 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%ad

ജബല്‍പൂര്‍: പാര്‍ട്ടിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ ശക്തമായ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. 13 മാസത്തിലധികമായി പ്രധാനമന്ത്രിയെ കാണാന്‍ താന്‍ അവസരം ചോദിക്കുന്നു. ഇതുവരെ അതിനുള്ള അനുമതി അദ്ദേഹം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇനി പ്രധാനമന്ത്രിക്കുവേണ്ടിയോ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ആരെങ്കിലുമായോ ബി.ജെ.പി നേതാക്കളുമായോ ഒരുതരത്തിലുള്ള ചര്‍ച്ചക്കോ കൂടിക്കാഴ്ചക്കോ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ്രധാനമന്ത്രി എ.ബി വാജ്‌പെയ്, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ ആര്‍ക്കും ഇതുപോലെ കാത്തിരിക്കേണ്ടി വന്നിട്ടില്ല. അവരുടെ പെരുമാറ്റം അത്രയും സുതാര്യമാണ്. അവരെപോലെ ഒരൊറ്റ നേതാക്കളും ഇന്ന് ബി.ജെ.പിയിലില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മാടമ്പി സ്വഭാവമാണ് ഇന്നത്തെ പാര്‍ട്ടിനേതാക്കള്‍ക്കുള്ളത്.
അദ്വാനി പാര്‍ട്ടി അധ്യക്ഷനായിരിക്കെ സാധാരണ പ്രവര്‍ത്തകര്‍ക്കുപോലും മുന്‍കൂട്ടി അനുവാദം വാങ്ങിക്കാതെ ഡല്‍ഹിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിക്കാമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായെ കാണാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കുപോലും കഴിയില്ല. കഴിഞ്ഞ 13 മാസക്കാലം കാത്തിരുന്നിട്ടും പ്രധാനമന്ത്രിയെ കാണാന്‍ കഴിയാത്തതില്‍ തനിക്ക് അത്ഭുതമില്ലെന്നും സിന്‍ഹ രാജസ്ഥാനിലെ ജബല്‍പൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.
വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്താനായിട്ടാണ് താന്‍ അനുവാദം ചോദിച്ചിരുന്നത്. ഇതുവരെ തനിക്ക് അതിനുള്ള സമയം അദ്ദേഹം അനുവദിച്ചില്ല. ഇനി അദ്ദേഹവുമായോ സര്‍ക്കാരിന്റെ മറ്റേതെങ്കിലും പ്രതിനിധിയുമായോ ഒരു തരത്തിലുള്ള ചര്‍ച്ചക്കും ഇനി താനില്ല. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കാനാണ് ഇനിയുള്ള തീരുമാനം.
ഒരിക്കല്‍ ഒരു പരിപാടിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ, രാജ്‌നാഥ് സിങ്, അനന്ത് കുമാര്‍, സുഷമ സ്വരാജ് തുടങ്ങിയവരെല്ലാം പങ്കെടുത്ത ഫോട്ടോ കണ്ടു. ഇതില്‍ ഏറ്റവും പിന്‍നിരയിലാണ് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് ഇരിപ്പിടം നല്‍കിയത്. അപ്രധാനികള്‍ക്കിടയില്‍ ഒരു സാധാരണ തൊഴിലാളിയെ പോലെയാണ് അദ്ദേഹത്തെ അമിത്ഷായും മറ്റും പരിഗണിച്ചതെന്നും യശ്വന്ത് സിന്‍ഹ ആരോപിച്ചു.
ഇന്ന് നര്‍സിങ്പൂര്‍ ജില്ലയില്‍ നടക്കുന്ന കര്‍ഷക റാലിയില്‍ സംബന്ധിക്കാനായാണ് അദ്ദേഹം രാജസ്ഥാനില്‍ എത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  6 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago