ഏറ്റുമുട്ടലില്‍ മരിച്ച ഭീകരരും രക്തസാക്ഷികളെന്ന് പി.ഡി.പി എം.എല്‍.എ
ജമ്മു: കാശ്മിരില്‍ പൊലിസിനോടും സുരക്ഷാ സേനയോടും ഏറ്റുമുട്ടി മരിച്ച ഭീകരരും രക്ത സാക്ഷികളെന്ന് പി.ഡി.പി എം.എല്‍.എ ഐജാസ് അഹമ്മദ് മിര്‍.
കൊല്ലപ്പെട്ട ഭീകരര്‍ രക്ത സാക്ഷികളും നമ്മുടെ സഹോദരന്മാരുമാണെന്നും ഭീകരരെ കൊലപ്പെടുത്തതിനെ നാം ആഘോഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലപ്പെട്ടവരില്‍ ചിലര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അവരെന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കുതന്നെ അറിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരെ കൊലപ്പെടുത്തുന്നതിനെ ഒരിക്കല്‍പോലും നാം ആഘോഷിക്കരുത്. അങ്ങനെ ചെയ്താല്‍ അത് നമ്മുടെ പരാജയമാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്തസാക്ഷികളാകുമ്പോള്‍ നാം ദുഃഖിക്കുകയും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിലും പങ്കാളികളുമാകുന്നു. അതുപോലെ രക്തസാക്ഷികളാകുന്ന ഭീകരരുടെ കുടുംബത്തോടും നമുക്ക് അനുകമ്പയുണ്ടാകേണ്ടതുണ്ടെന്നും ജമ്മുവില്‍ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കശ്മിര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി മധ്യവര്‍ത്തിയായി കേന്ദ്രം നിയോഗിച്ച ദിനേശ്വര്‍ ശര്‍മ, ഹുര്‍റിയത്ത് നേതാക്കള്‍, സംസ്ഥാനത്തെ മറ്റ് വിഘടന വാദി നേതാക്കള്‍, ഭീകര സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു. കശ്മിരില്‍ പി.ഡി.പിയുമായി ബന്ധം സ്ഥാപിച്ച് ഭരണം നടത്തുന്ന ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."