മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ് ബി.ജെ.പിയിലും ആര്.എസ്.എസിലുമെന്ന് സിദ്ധരാമയ്യ
ബംഗളൂരു: തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയിരിക്കെ കര്‍ണാടകയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്കേറ്റവും പോര്‍വിളിയും രൂക്ഷമായി. കോണ്‍ഗ്രസ് നേതാക്കളില്‍ പ്രത്യേകിച്ചും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാമര്‍ശങ്ങള്‍ ബി.ജെ.പിയെ വെട്ടിലാക്കുകയാണ്.
ബി.ജെ.പിയും ആര്.എസ്.എസും തീവ്രവാദി സംഘടനകളാണെന്നായിരുന്നു കഴിഞ്ഞദിവസം അദ്ദേഹം നടത്തിയ പരാമര്‍ശം. അതിനെതിരേ രൂക്ഷമായ വിമര്‍ശനം ഉയരുന്നതിനിടയില്‍ താന്‍ അങ്ങനെയല്ല പറഞ്ഞതെന്നും മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ് ബി.ജെ.പിയിലും ആര്.എസ്.എസിലുമുള്ളതെന്നുമാണ് തന്റെ വാദത്തെ ന്യായീകരിച്ചുകൊണ്ട് ഇന്നലെ അദ്ദേഹം പറഞ്ഞത്.
തങ്ങള്‍ തീവ്രവാദികളാണെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് തന്റേടമുണ്ടോയെന്ന ചോദ്യം ഉന്നയിച്ച ബി.ജെ.പി-ആര്.എസ്.എസ് നേതാക്കള്‍ക്ക് ശക്തമായ മറുപടിയാണ് അദ്ദേഹം ഇന്നലെ നല്‍കിയത്.
താനുമൊരു ഹിന്ദുവാണ്. മനുഷ്യത്വമുള്ള ഹിന്ദുവാണ് താന്‍. എന്നാല്‍ അങ്ങനെയുള്ളവരല്ല ബി.ജെ.പിയിലും ആര്.എസ്.എസിലുമുള്ളത്. താന്‍ പറഞ്ഞതും അവര്‍ പറയുന്നതും വ്യത്യസ്തമാണെന്നും അദ്ദേഹം മൈസൂരുവില്‍ പറഞ്ഞു. തങ്ങളെ കണ്ടാല്‍ മത്തന്‍ മോഷ്ടിച്ചവരാണോയെന്ന് സംശയിക്കുമോയെന്ന രീതിയിലാണ് ബി.ജെ.പി-സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്നതെന്നും സിദ്ധരാമയ്യ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."