വസന്തോത്സവം 2018: തലയെടുപ്പോടെ കുള്ളന്‍ മരങ്ങള്‍
തിരുവനന്തപുരം: ആകാശംമുട്ടെ വലിപ്പമുള്ള ഒരുമരം വീട്ടിലെ പൂന്തോട്ടത്തില്‍ ചെടിച്ചട്ടിയില്‍ വളര്‍ന്നു നില്‍ക്കുന്ന കാഴ്ച എങ്ങനെയുണ്ടാകും.
അസാധ്യമെന്ന് കരുതിയിരുന്ന ഈ വിസ്മയാണ് ബോണ്‍സായ് എന്നപേരില്‍ ഇന്ന് അറിയപ്പെടുന്നത്.
മരങ്ങളെ ചട്ടിയില്‍ നിയന്ത്രിച്ചു വളര്‍ത്തുന്ന ഈ സമ്പ്രദായത്തിനു ജന്മം നല്‍കിയത് ചൈനയും ജപ്പാനുമാണ്. ബോണ്‍സായുടെ വര്‍ധിച്ച് വരുന്ന പ്രാധാന്യം മനസിലാക്കിയാണ് വസന്തോത്സവം 2018 ന്റെ വേദിയില്‍ ബോണ്‍സായ് മരങ്ങളുടെ അത്യപൂര്‍വ ശേഖരം ഒരുക്കിയിരിക്കുന്നത്.
അഞ്ചു മുതല്‍ മുപ്പത്തിയഞ്ചു വര്‍ഷം വരെ പഴക്കമുള്ള കുള്ളന്‍ മരങ്ങള്‍ ഇതിനോടകം കാണികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്.
പുളി, സപ്പോട്ട, ഞാവല്‍ തുടങ്ങിയ ഫലവര്‍ഗങ്ങള്‍ മുതല്‍ ശിഖരങ്ങള്‍ പോലും മണ്ണില്‍ ആഴ്ന്നിറങ്ങുന്ന ആല്‍മരം വരെ ചെടിച്ചട്ടിയില്‍ ഭദ്രം. മുപ്പത്തിയഞ്ചു വര്‍ഷത്തിനടുത്തു പഴക്കമുള്ള സപ്പോട്ടയ്ക്കാണ് കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടുതല്‍.
മൂന്നു തരം ബോണ്‍സായികളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.15 സെ.മി വരെ നീളമുള്ള മിനിയെച്ചര്‍ ബോണ്‌സായ് ചെടികള്‍, 65 സെ.മിവരെ നീളമുള്ള ക്ലാസ്സിക്കല്‍ ബോണ്‌സായ് ചെടികള്‍, 65 സെ.മീ മുകളില്‍ നീളം വരുന്ന വലിയ ബോണ്‍സായ് ചെടികള്‍ എന്നീ മൂന്നു വിഭാഗത്തില്‍പ്പെടുന്ന ചെടികളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബോണ്‍സായ് എന്ന കലയെക്കുറിച്ചും വളര്‍ത്തിയെടുക്കുന്ന രീതിയെക്കുറിച്ചുമെല്ലാം ജനങ്ങള്‍ക്കു അറിവ് പകരുകയാണ് ഈ പ്രദര്‍ശനത്തിന്റെ ലക്ഷ്യം.
ജെ.എന്‍.ടി ബി.ജി.ആര്‍.എല്‍ ഉദ്യോഗസ്ഥനായ മുരളീധരന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ജെ.എന്‍.ടി ബി.ജി.ആര്‍.ഐ യെ കൂടാതെ കാര്‍ഷിക കോളേജും, മ്യൂസിയം ആന്‍ഡ് സൂ എന്നീ സ്ഥാപനങ്ങളും എം. പ്രസന്ന, ഗോപാലകൃഷ്ണന്‍, ലിസ്സി ജോസഫ് തുടങ്ങിയവരുടെ പ്രദര്‍ശനങ്ങളും വേദിയിലുണ്ട്.
ആറാംനാള്‍
ആഘോഷമാക്കി
തലസ്ഥാനം
തിരുവനന്തപുരം: തലസ്ഥാനഗരിയൊരുക്കിയ വസന്തത്തിന്റെ ഉത്സവത്തിന് ആറാംനാളിലും വമ്പിച്ച ജനത്തിരക്ക്. മുഖ്യമന്ത്രി പിണറായിവിജയനും, വിനോദസഞ്ചാരവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും സാധാരണക്കാരോടൊപ്പം വസന്തോത്സവം സന്ദര്‍ശിക്കാനെത്തിയത് മേളയുടെ മാറ്റ് കൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."