നിയമപാലകര്‍ നിയമം ലംഘിക്കുന്നു: നീതി തേടിയെത്തിയ വീട്ടമ്മക്ക് പൊലിസ് മര്‍ദനം
നെയ്യാറ്റിന്‍കര: മാരായമുട്ടം പൊലിസ് സ്റ്റേഷനിലെ എസ്.ഐയും, ഡ്രൈവറും, വനിതാ പൊലിസും ചേര്‍ന്ന് പല സന്ദര്‍ഭങ്ങളിലായി പീഡനത്തിന് ഇരയായ വീട്ടമ്മയെ മാനസികമായി പീഡിപ്പിക്കുകയും മര്‍ദ്ദനത്തിനിരയാക്കിയതായും നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഉഴമലയ്ക്കല്‍ സ്വദേശിനിയായ വീട്ടമ്മയാണ് പരാതിക്കാരി. നെയ്യാറ്റിന്‍കര പെരുങ്കടവിള മണലുവിള ചുള്ളിയൂര്‍ സ്വദേശി വിനില്‍കുമാറാണ് യുവതിയെ പല തവണകളായി പീഡനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നത്.
കുറെ വര്‍ഷങ്ങളായി വിവിധ സ്ഥലങ്ങളില്‍ വിളിച്ചു വരുത്തി പ്രതി തന്നെ ശാരീരികമായി പീഡിപ്പിച്ചു വരികയായിരുന്നതായും തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാനുള്ള കാര്യങ്ങള്‍ സംസാരിക്കാനെന്നു പറഞ്ഞ് വിനില്‍കുമാര്‍ കഴിഞ്ഞദിവസം വീട്ടമ്മയെ അയാളുടെ വീട്ടില്‍ വിളിച്ചു വരുത്തുകയായിരുന്നതായി പരാതിയില്‍ പറയുന്നു.
കാര്യങ്ങള്‍ സംസാരിച്ച് ഒത്തുതീര്‍പ്പാക്കാനെന്ന വ്യാജേന മാരായമുട്ടം പൊലിസ് സ്റ്റേഷനിലെ ഡ്രൈവറെയും മറ്റൊരാളെയും വിളിച്ചിട്ടുള്ളതായും പ്രതി ഫോണിലൂടെ വീട്ടമ്മയെ അറിയിച്ചു.
തുടര്‍ന്ന് പ്രതിയുടെ വീട്ടിലെത്തിയ വീട്ടമ്മയെ തന്ത്രപൂര്‍വം വീടിനകത്ത് കയറ്റി വാതില്‍ അടച്ചതിനു ശേഷം മൂവരും ചേര്‍ന്ന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സമയം വീടിനു പുറത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതിനെത്തുടര്‍ന്ന് ഭയന്ന പൊലിസ് ഡ്രൈവര്‍ മാരായമുട്ടം സ്റ്റേഷനിലെ എസ്.ഐയെ വിളിച്ചു വരുത്തി വീട്ടമ്മയെ പിടികൂടി മാരായമുട്ടം സ്റ്റേഷനിലേയക്ക് കൊണ്ട് പോയതായി പറയുന്നു.
തുടര്‍ന്ന് ഇവരുടെ പേരില്‍ വ്യഭിചാരകുറ്റം ചുമത്തുമെന്ന്് ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലിസ് ഡ്രൈവറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇരയ്‌ക്കെതിരേയുള്ള ആരോപണവും അസഭ്യം പറച്ചിലും സ്റ്റേഷനുള്ളില്‍ അരങ്ങേറിയത്.
എസ്.ഐയുടെ നിര്‍ദ്ദേശപ്രകാരം വീട്ടമ്മയെ നിലത്തിരുത്തി ഒരു വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ അവരുടെ ഉള്ളന്‍ കാലിലും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നതായും പറയുന്നു.
പ്രധാന പ്രതി വിനില്‍കുമാര്‍ ഡ്രൈവറുടെ അടുത്ത ബന്ധുവുമാണ്. വിനില്‍കുമാറിനു പുറമെ ഡ്രൈവറെയും , മൂന്നാമനെയും , വനിതാ പൊലിസുകാരിയെയും വീട്ടമ്മ നല്‍കിയ പരാതിയില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ഇരയോട് അടുപ്പമുണ്ടാക്കിയ നാള്‍മുതലുള്ള കാര്യങ്ങളും പല തവണകളായി പീഡിപ്പിച്ചതിന്റെ വിവരങ്ങളും മാരായമുട്ടം സ്റ്റേഷനില്‍ തനിക്ക് നേരിടെണ്ടി വന്ന പീഡന വിവരങ്ങളും കാണിച്ച് തനിക്ക് നീതി ലഭിക്കണ മെന്ന് ഉദ്ദേശത്തോടെ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയ്ക്ക് വീട്ടമ്മ പരാതി നല്‍കിയിരിക്കുകയാണ്.
എന്നാല്‍ കൂനില്‍മേല്‍ കുരു പൊലെ പരാതി സ്വീകരിച്ചതിന് ശേഷം ഇരയോട് മൊഴി നല്‍കാന്‍ വീണ്ടും മാരായമുട്ടം സ്റ്റേഷനില്‍ പോകാനാണ് ഡി.വൈ.എസ്.പി നിര്‍ദ്ദേശിച്ചതെന്ന് വീട്ടമ്മ എസ്.പിയ്ക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
തനിക്ക് നീതി പോയിട്ട് അല്‍പ്പം ദയ പോലും ലഭിക്കാത്ത പ്രതിയെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ അടുത്തേയ്ക്ക് വീണ്ടും തന്നെ അയക്കാന്‍ ശ്രമിച്ചതിലൂടെ ഡി.വൈ.എസ്.പിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് എസ്.പിയ്ക്കും മറ്റ് ഉന്നതര്‍ക്കും പരാതി നല്‍കാന്‍ തയാറായതെന്ന് വീട്ടമ്മ പറയുന്നു.
കൂടാതെ മാരായമുട്ടം സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ച ശേഷം എസ്.ഐ വീട്ടമ്മയില്‍ നിന്നും പരാതിയില്ലെന്ന് എഴുതി വാങ്ങിയ ശേഷം ഇവരുടെ അമ്മയേയും ഭര്‍ത്താവിനെയും വിളിച്ചു വരുത്തി അവര്‍ക്കൊപ്പം പറഞ്ഞുവിടുകയാണ് ഉണ്ടായതെന്ന് ഉന്നതര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
നിയമപാലകര്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്നത് നന്നല്ലയെന്നും സ്ത്രികള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് സ്റ്റേഷനു മുന്നില്‍ സ്ത്രി സൗഹൃദ സ്റ്റേഷന്‍ എന്ന് എഴുതിവച്ചതു കൊണ്ടും നിയമം ദുര്‍വിനിയോഗം ചെയ്യുന്ന കീഴ് ഉദ്യോഗസ്ഥര്‍ക്ക് ചൂട്ടു പിടിക്കുന്ന മേല്‍ ഉദ്യോഗസ്ഥര്‍ ഉള്ളപ്പോള്‍ നീതി എങ്ങനെ ലഭിക്കുമെന്നാണ് ജനങ്ങള്‍ളുടെ സംശയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."