HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര; മണിയോര്‍ഡര്‍ അയച്ച് പ്രതിഷേധിച്ചു
backup
January 13 2018 | 02:01 AM
കരുനാഗപ്പള്ളി: ഓഖി ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനായി സമാഹരിച്ച ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയ്ക്ക് പാര്‍ട്ടി സമ്മേളന നഗരിയില്‍നിന്നും യാത്രചെയ്യാന്‍ ഹെലിക്കോപ്റ്റര്‍ വാടക നല്‍കിയതില്‍ യൂത്ത് കോണ്‍ഗ്രസ് മണിയോര്‍ഡര്‍ അയച്ച് പ്രതിഷേധിച്ചു.
മുഖ്യമന്ത്രിയ്ക്ക് ഇനിയും ആകാശയാത്ര നടത്താനുള്ള തുകയാണ് പ്രതീകാത്മകമായി മണിയോര്‍ഡറായി അയച്ചത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഹെഡ്പോസ്റ്റോഫിസില്‍ നിന്നാണ് തുക അയച്ചത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് അനൂപിന്റെ നേതൃത്വത്തില്‍ നടന്ന സമരപരിപാടിയില്‍ രതീഷ് പട്ടശ്ശേരി, സിംലാല്‍, അനീഷ് മുട്ടാണിശ്ശേരി, സന്തോഷ്കുമാര്‍, ബിനോയ്, ശിബു എം.എസ്, മുനമ്പത്ത് വാഹിദ്, അശോകന് അമ്മവീട്, റമീസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."