വിദ്യാഭ്യാസരംഗത്ത് സര്‍ക്കാരിന്റെ ക്രിയാത്മക നടപടികളെ പിന്തുണയ്ക്കും: കെ.സി.ബി.സി
കൊച്ചി: പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് പുതിയ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് കെ.സി.ബി.സി വിദ്യാഭ്യാസകമ്മിഷനും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും അഭിപ്രായപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ അധ്യാപകരുടെ തസ്തിക നിര്‍ണയവും നിയമന അംഗീകാരവും സംബന്ധിച്ച പ്രശ്നങ്ങള്‍ നിരവധി വര്‍ഷങ്ങളായി തുടരുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന മാസങ്ങളില്‍ ഇതു സംബന്ധിച്ച നിരവധി ഉത്തരവുകള്‍ ഉണ്ടായെങ്കിലും നൂറു കണക്കിന് അധ്യാപകര്‍ വര്‍ഷങ്ങളായി ശമ്പളമില്ലാതെ ദുരിതമനുഭവിക്കുകയാണ്.
നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് സംതൃപ്തമായ ഒരു അധ്യായനവര്‍ഷത്തിന് തുടക്കം കുറിക്കാന്‍ പുതിയ വിദ്യാഭ്യാസമന്ത്രിക്ക് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. വിദ്യാഭ്യാസരംഗത്തെ ക്രിയാത്മക നടപടികള്‍ക്ക് സര്‍ക്കാരിന് ആവശ്യമായ പിന്തുണ നല്‍കുമെന്ന് കെ.സി.ബി.സി വിദ്യാഭ്യാസകമ്മിഷന് സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് ജോഷി വടക്കന്‍, ജനറല്‍ സെക്രട്ടറി സാലു പതാലില്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."