കുറ്റ്യാടി സ്വദേശിക്ക് സഊദി സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്
കുറ്റ്യാടി: സഊദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാലയില്‍ നിന്ന് കുറ്റ്യാടി സ്വദേശിക്ക് ഡോക്ടറേറ്റ്. കാവിലുംപാറ പൈക്കളങ്ങാടി നെല്ലിയോട്ട്കാവില് യാസറിനാണ് സഊദിയില്‍ നിന്നു ഡോക്ടറേറ്റ് ലഭിച്ചത്.
അന്തരീക്ഷത്തിലും കടല്‍ വെള്ളത്തിലുമുള്ള കാര്ബണ്ഡയോക്സൈഡിനെ നാനോ സൈസ്ഡ് സെമി കണ്ടക്ടര്‍ ഉപയോഗിച്ച് എങ്ങനെ മെഥനോള്‍ ആക്കി മാറ്റാം എന്ന പഠനത്തില്‍ മറൈന്‍ കെമിസ്ട്രിയിലാണ് ഡോക്ടറേറ്റ് ലഭിച്ചത്.
മടപ്പള്ളി ഗവ. കോളജില്‍ നിന്നു ബി.എസ്. സി ബിരുദം നേടിയ യാസര്‍ കൊച്ചിന് സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ് )നിന്നു ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇന്ത്യാ ഗവണ്മെന്റിന്റെ ഡി.എസ്. ടി ഇന്‍സ്പെയര്‍ സ്കോളര്‍ഷിപ്പില്‍ ഗോവ നാഷണല്‍ ഓഷിയോഗ്രാഫിയില് നിന്നു ഗവേഷണം നടത്തി വരികെയാണ് കിങ് അബ്ദുല്‍ അസീസില്‍ ഗവേഷണത്തിനുള്ള സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്. യൂനിവേഴ്സിറ്റിയിലെ ഡോ. യാസര്‍ അലി ശബാന്റെ കീഴിലായിരുന്നു ഗവേഷണം.
പൈക്കളങ്ങാടി നെല്ലിയോട്ട്കാവില് കുഞ്ഞബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ ഡോ: ഫായിസ ( ഇഖ്റ ഹോസ്പിറ്റല്‍, മലപ്പുറം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."